വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ്, കരിയര്‍ ഗൈഡന്‍സ് എന്നിവ നല്‍കുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു

ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 19-ന് 11-ന് സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ് എന്നിവയുടെ അസല്‍ സഹിതം റാന്നി തോട്ടമണ്ണിലെ ട്രൈബല്‍ ഡിവലപ്‌മെന്റ് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
oiuytrertyui

റാന്നി: റാന്നി ട്രൈബല്‍ ഡിവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള വടശ്ശേരിക്കര മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂള്‍, ചിറ്റാര്‍ പ്രീമെട്രിക് ഹോസ്റ്റല്‍, കടുമീന്‍ചിറ പ്രീമെട്രിക് ഹോസ്റ്റല്‍ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ്, കരിയര്‍ ഗൈഡന്‍സ് എന്നിവ നല്‍കുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സലറെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. മൂന്നു കൗണ്‍സലര്‍ (പുരുഷന്‍- രണ്ട്, സ്ത്രീ- ഒന്ന്) ഒഴിവുകളാണുള്ളത്.

Advertisment

എം.എ സൈക്കോളജി അല്ലെങ്കില്‍ എം.എസ്.ഡബ്ല്യു ( സ്റ്റുഡന്റ് കൗണ്‍സലിങ് പരിശീലനം നേടിയവരായിരിക്കണം), എം.എസ്‌സി. സൈക്കോളജി എന്നീ യോഗ്യത വേണം. ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 19-ന് 11-ന് സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ് എന്നിവയുടെ അസല്‍ സഹിതം റാന്നി തോട്ടമണ്ണിലെ ട്രൈബല്‍ ഡിവലപ്‌മെന്റ് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍- 04735 227703

counsellor-vaccancies-in-school
Advertisment