/sathyam/media/media_files/yBfvrPdv3SXEs0WTy0Ei.jpg)
1981 അഹിംസ, 1984 അടിയൊഴുക്കുകൾ, 1985 യാത്ര നിറക്കൂട്ട്, 1989 ഒരു വടക്കൻ വീരഗാഥ, 1993 വിധേയൻ, പൊന്തന്മാട, 2004 കാഴ്ച , 2009 പാലേരി മാണിക്യം, ഇന്ന് ഈ വർഷം ഇപ്പൊ ‘’നൻ പകൽ നേരത്ത് മയക്കം ‘’ എന്നീ ചിത്രങ്ങൾക്ക് സംസ്ഥാന അവാർഡ് കിട്ടിയ സാഹചര്യങ്ങൾ വെച്ച് നോക്കുകയാണെങ്കിൽ ഇതിനോടകം എല്ലാ വർഷവും അവാർഡുകൾ കിട്ടേണ്ടയാളാണ് നമ്മുടെ മമ്മുട്ടി. ഓരോരോ തവണയും വ്യത്യസ്തങ്ങളായ ഒട്ടനവധി ചിത്രങ്ങൾ അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുണ്ട് .
ഇക്കഴിഞ്ഞ ദിവസം മഹാനായ ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം അവസാനമായി ഒരു നോക്ക് കാണുവാൻ കോട്ടയത്തെ ജനങ്ങൾക്കിടയിൽ തിക്കിലും തിരക്കിലും പെട്ടത് കണ്ടപ്പോൾ തുടങ്ങിയ ബഹുമാനം ഇന്നിപ്പോൾ നൻ പകൽ നേരത്തെ മയക്കത്തിലൂടെ അത് കൂടി കൂടി വന്നു.
/sathyam/media/media_files/uCaQVAxjwjYWq7ZzX9fP.jpg)
അവാർഡുകളേക്കാൾ വലുതായി വ്യത്യസ്തമായ സിനിമകൾ എന്നതായിരുന്നു മമ്മൂട്ടി ഇഷ്ടപ്പെട്ടിരുന്ന വഴികൾ. കേരളത്തിലെ ഓരോ ജില്ലകളിലെയും ഭൂപ്രദേശങ്ങളിലെയും ഭാഷകൾ വളരെ തന്മയത്വത്തോടെ അഭിനയിച്ചു കാണിക്കുന്നതിൽ അദ്ദേഹം വിജയിച്ചു.
രാഷ്ട്രീയപരമായി അദ്ദേഹം സ്വീകരിച്ചിരുന്ന നിലപാടുകളിൽ പലതും തെറ്റായിരുന്നു എങ്കിലും പല വേദികളിലും അത് തുറന്നു പറയുവാനുള്ള
ധൈര്യവും ആ മഹാനടനുണ്ടായിരുന്നു. വേണമെങ്കിൽ ഒരു എംപിയാകുവാനോ കേരളത്തിന്റെ മുഖ്യമന്ത്രിയാകുവാനോ സാഹചര്യങ്ങൾ ഉണ്ടാക്കാമായിരുന്നു എങ്കിലും സിനിമയോടുള്ള അഭിനിവേശം അദ്ദേഹത്തെ അതിൽ നിന്നെല്ലാം പിൻമാറ്റിക്കൊണ്ടിരുന്നു. രാഷ്ട്രീയത്തിൽ ഒരു ചാണക്യനായി പിന്നിൽ നിൽക്കുവാൻ മാത്രമേ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നുള്ളൂ.
കെയർ ആൻഡ് ഷെയർ എന്ന ചാരിറ്റി സംഘടനയിലൂടെ ആയിരക്കണക്കിന് ജനങ്ങൾക്കാണ് അദ്ദേഹവും കൂട്ടുകാരും ചേർന്ന് സഹായങ്ങൾ എത്തിച്ചുകൊണ്ടിരിക്കുന്നത്. നെല്ലിക്കയുടെ സ്വഭാവഗുണമുള്ള ഈ മഹാനടൻ ശരിക്കും ഒരു വല്യേട്ടൻ തന്നെയാണ്. ആരെ കണ്ടാലും എന്തെങ്കിലും ചീത്ത പറഞ്ഞുകൊണ്ടോ കളിയാക്കിക്കൊണ്ടോ തർക്കുത്തരം പറഞ്ഞുകൊണ്ടോ മാത്രമേ സംവാദങ്ങൾ ആരംഭിക്കാറുള്ളൂ.
മമ്മുട്ടിയുടെ ചീത്ത കേട്ടാൽ അവൻ രക്ഷപ്പെട്ടു എന്നാണ് പരിചയക്കാരുടെ അഭിപ്രായങ്ങൾ. ഏഴു വർഷക്കാലം അദ്ദേഹത്തോടൊപ്പം സഹചാരിയായി കൂടെ നടന്നതിന്റെ അനുഭവങ്ങളിൽ നിന്നാണ് ഈ എഴുത്ത്.
/sathyam/media/media_files/GdCU0Hgi8b4xOFSd3pV2.jpg)
പല്ലൊട്ടി എന്ന് കേൾക്കുമ്പോൾ കോണത്തുകുന്നിലെ ദേവസി മാപ്ലയുടെയും വറീത് മാപ്ലയുടെയും കുഞ്ഞിക്കടകൾ ഓർമ്മയിൽ വരുന്നു. അതേ ദേവസ്സി മാപ്ലയുടെ കടയിലെ പല്ലൊട്ടിയെ ആസ്പദമാക്കി തൊണ്ണൂറുകളുടെ കഥപറഞ്ഞ ’’ പല്ലൊട്ടി - 90 ലെ കിഡ്സ് ‘’ എന്ന ചിത്രം കോണത്തുകുന്നിന് അഭിമാനമായി മാറി.
പൈങ്ങോട്ടിലെ ജയരാജൻ - അംബിക ദമ്പതികളുടെ മകൻ ജിതിൻ രാജ് ഗൾഫിനെ ഉപേക്ഷിച്ചുകൊണ്ട് പലരുടെയും എതിർപ്പുകളെ മറികടന്നുകൊണ്ട് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച കുട്ടികളുടെ ചിത്രം അടക്കം മൂന്ന് സംസ്ഥാന അവാർഡുകൾ നേടികൊടുത്തു.
/sathyam/media/media_files/GZ9YllgCD9mYO4KabFIl.jpg)
ജീവിതത്തിൽ ദുഃഖങ്ങളും ദുഃഖവാർത്തകളും മാത്രം കണ്ടുവളർന്ന, കോണത്തുകുന്നു യുപി സ്‌കൂളിൽ ഏഴുവരെയും ഇന്നിപ്പോൾ കരൂപ്പടന്ന സ്‌കൂളിൽ ഒമ്പതാം ക്‌ളാസിലും പഠിക്കുന്ന പാലപ്രക്കുന്നിലെ ‘ഡാവിഞ്ചി‘ കേരളത്തിലെ ഏറ്റവും നല്ല ബാലതാരമായിരിക്കുകയാണ്. പ്രശസ്ത നാടകനടനായ സതീഷ് കുന്നത്ത് വളർത്തി വലുതാക്കിയ ഡാവിഞ്ചി കലാഭവൻ മണികണ്ഠന്റെ അളിയന്റെ മകനാണ്. മികച്ച ഗായകനുള്ള അവാർഡ് പല്ലൊട്ടിയിലെ കപിൽ കപിലൻ എന്ന ഗായകനാണ്.
ഇരിങ്ങാലക്കുട പുല്ലൂർ സ്വദേശി ഷാരോൺ ശ്രീനിവാസ് ക്യാമറയും, വരാന്തരപ്പിള്ളിക്കാരൻ രോഹിത് എഡിറ്ററും, മന്ത്രിപുരത്തെ തിരക്കഥാകൃത്ത് ദീപക് വാസനും ചേർന്നുള്ള ക്രാങ്കന്നൂർ ടാക്കീസ്, സിനിമ പ്രാന്തൻ കമ്പനിയുടെ സാജിദ് യഹിയാ എന്നിവരാണ് നിർമ്മാണം. അർജ്ജുൻ അശോകൻ, ബാലു വർഗീസ് എന്നിവർ അഭിനയിച്ച ചിത്രം ഏറ്റെടുത്തത് ലിജോ ജോസ് പെല്ലിശ്ശേരിയാണ് .
സുഹൈൽ കോയ ഗാനരചന നിർവഹിച്ച, മണികണ്ഠൻ അയ്യപ്പൻ പശ്ചാത്തല സംഗീതം നൽകിയ ചിത്രത്തിന്റെ ഗാനങ്ങളുടെ അവകാശം സരിഗമ മലയാളം എന്ന കമ്പനിക്കാണ്.
/sathyam/media/media_files/SHUNvmyXEravyWBnXa0L.jpg)
ഭരണപക്ഷക്കാരെ ഏറെ ചൊടിപ്പിച്ച, ഭരണപക്ഷ മന്ത്രിയെ കുരിശിലേറ്റിയ ചിത്രമായ ‘’ ന്നാ താൻ കേസ് കൊട് ‘’ എന്ന ചിത്രം അവതരണ ശൈലികൊണ്ടും അഭിനയം കൊണ്ടും മലയാളിയെ ത്രസിപ്പിച്ച ചിത്രമായിരുന്നു. കുഞ്ചാക്കോ ബോബന്റെ സ്വന്തം ചിത്രത്തിൽ അദ്ദേഹത്തിന് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. മജിസ്‌ട്രേറ്റായ കാസ്രോട്ടുകാരൻ പിപി ഉണ്ണികൃഷ്ണന് അർഹതക്കുള്ള അംഗീകാരം തേടിയെത്തി. എന്തൊക്കെത്തന്നെ ആയാലും അധികമാരും ഇത്തവണത്തെ അവാർഡുകളിൽ കൈകൾ കടത്തിയിട്ടില്ല എന്നുവേണം കരുതുവാൻ.
രാഷ്ട്രീയം കലർത്താത്ത ഒരു അവാർഡ്, നമിക്കുന്നു അവാർഡ് ജേതാക്കളെ. കമ്മറ്റിയേയും.
നൻ പകൽ നേരത്തെ മയക്കത്തോടെ പത്മശ്രീ ദാസനും
ന്നാ താൻ പോയി കേസ് കൊട് എന്ന വാശിയിൽ വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us