'രായൻ' ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ഞെട്ടിക്കുന്ന പ്രകടനം ധനുഷ് നടത്തിയതായി ഒടിടിയില്‍ കണ്ടവര്‍ അഭിപ്രായപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ട്. ധനുഷിന്റെ എക്കാലത്തെയും ഒരു വിജയ ചിത്രമായി രായൻ മാറിയിരിക്കുന്നു എന്നുമാണ് റിപ്പോര്‍ട്ട്.

author-image
മൂവി ഡസ്ക്
New Update
r67uikjhgrtyuiop[

ധനുഷ് നായകനായി പ്രദര്‍ശനത്തിന് വന്ന ചിത്രമാണ് രായൻ. ആഗോളതലത്തില്‍ രായൻ ഏകദേശം 153 കോടി രൂപയോളം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകളും. രായന്റെ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ഓ രായ എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടതാണ് വലിയ ഹിറ്റായി മാറിയിരിക്കുന്നത്.

Advertisment

രായൻ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയിലും പ്രദര്‍ശനത്തിനെത്തിയപ്പോഴും വൻ പ്രതികരണമാണ് ലഭിക്കുന്നത്. ഞെട്ടിക്കുന്ന പ്രകടനം ധനുഷ് നടത്തിയതായി ഒടിടിയില്‍ കണ്ടവര്‍ അഭിപ്രായപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ട്. ധനുഷിന്റെ എക്കാലത്തെയും ഒരു വിജയ ചിത്രമായി രായൻ മാറിയിരിക്കുന്നു എന്നുമാണ് റിപ്പോര്‍ട്ട്. അടുത്ത കാലത്ത് തമിഴില്‍ നിന്നുള്ള സിനിമകള്‍ പ്രതീക്ഷിച്ചത്ര വിജയം നേടാനാകാതെ തളരുമ്പോള്‍ കളക്ഷനില്‍ രായൻ കുതിക്കുന്നത് പ്രതീക്ഷയുണ്ടാക്കുന്നതാണ്.

ധനുഷ് രായൻ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചാണ് നടൻ ധനുഷ് പ്രിയങ്കരനായിരിക്കുന്നത് . സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ധനുഷ് ആണ്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ഓം പ്രകാശാണ്. ധനുഷ് നായകനായ രായന്റെ സംഗീത സംവിധാനം എ ആര്‍ റഹ്‍മാനാണ് നിര്‍വഹിച്ചിരിക്കുന്നത്.

മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ കാളിദാസ് ജയറാമും ഒരു നിര്‍ണായക കഥാപാത്രമായി എത്തുമ്പോള്‍ പ്രിയ നടൻ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ, എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ്. രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുമ്പ് അധോലോക നായകനുമാണ് കഥാപാത്രം എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് എന്നതും ആകര്‍ഷണീയമാണ്.

Advertisment