Advertisment

പട്ടികജാതി വിദ്യാർഥികൾക്കുള്ള സൗജന്യ തൊഴിലധിഷ്ഠിത സാങ്കേതിക കോഴ്‌സുകളിൽ അപേക്ഷിക്കാൻ അവസരം

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ബ്ലോക്ക് ചെയിന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇലക്ട്രോണിക്‌സ് - പിസിബി ഡിസൈന്‍ എന്നീ കോഴ്‌സുകളിലേക്കാണ് ബിരുദ യോഗ്യതയുള്ള പട്ടികജാതിക്കാരായ യുവജനങ്ങള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നത്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
dfgyikljhgfghjk

തിരുവനന്തപുരം: കേരള സര്‍ക്കാര്‍, പട്ടികജാതി വികസന വകുപ്പുമായി സഹകരിച്ച് ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരളയുടെ മംഗലാപുരം ക്യാമ്പസില്‍ ആരംഭിച്ച ജോലി സാധ്യത ഏറെയുള്ള ഉന്നത സാങ്കേതിക - വൈജ്ഞാനിക കോഴ്സുകളിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് പട്ടികജാതിക്കാരായ യുവജനങ്ങള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 20.

Advertisment

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ബ്ലോക്ക് ചെയിന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇലക്ട്രോണിക്‌സ് - പിസിബി ഡിസൈന്‍ എന്നീ കോഴ്‌സുകളിലേക്കാണ് ബിരുദ യോഗ്യതയുള്ള പട്ടികജാതിക്കാരായ യുവജനങ്ങള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നത്. 2024-25 അക്കാദമിക വര്‍ഷത്തെ ബാച്ചുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സ് ഫീസും ഹോസ്റ്റല്‍ ഫീസും ഭക്ഷണവും സൗജന്യമാണ്.

വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേരളത്തിലെ പ്രമുഖ സാങ്കേതിക - വ്യവസായ സ്ഥാപനങ്ങളില്‍ പരിശീലനവും തൊഴില്‍ പ്രവേശനവും ഡിജിറ്റല്‍ സര്‍വകലാശാല ഉറപ്പുവരുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരളയുടെ മംഗലാപുരം കാമ്പസുമായോ കേരള സര്‍ക്കാര്‍ - പട്ടികജാതി ഡയറക്ടറേറ്റുമായോ ബന്ധപ്പെടാവുന്നതാണ്.

അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണ് http://duk.ac.in/skills/ ഫോണ്‍: 04712788000.

digital-university-kerala-seat-vacancy-in-free-vocational-technical-courses
Advertisment