ആംഡ് ഫോഴ്സസ് മെഡിക്കല്‍ സര്‍വീസസില്‍ മെഡിക്കല്‍ ഓഫീസര്‍മാരെ തിരഞ്ഞെടുക്കുന്നു. ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ വ്യവസ്ഥകള്‍പ്രകാരമുള്ള നിയമനമാണ്. 450 ഒഴിവുണ്ട് (പുരുഷന്‍-338, വനിത-112).
യോഗ്യത:
- എം.ബി.ബി.എസ്. (പാര്‍ട്ട്-I, II) പരമാവധി രണ്ട് അവസരങ്ങള്‍ക്കുള്ളില്‍ നേടിയിരിക്കണം.
- 2024 ഓഗസ്റ്റ് 15-നുള്ളില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തീകരിച്ചിരിക്കണം.
- കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ നീറ്റ് പി.ജി. നേടിയിരിക്കണം (നിലവില്‍ പി.ജി.യുള്ള സിവിലിയന്‍ ഡോക്ടര്‍മാര്‍ ഒഴികെയുള്ളവര്‍).
- മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം.
പ്രായം: എം.ബി.ബി.എസ്. മാത്രമുള്ളവര്‍ 1995 ജനുവരി രണ്ടിനോ അതിനുശേഷമോ ജനിച്ചവരും പി.ജി. ഡിഗ്രിയുള്ളവര്‍ 1990 ജനുവരി രണ്ടിനോ അതിനുശേഷമോ ജനിച്ചവരുമായിരിക്കണം.
നീറ്റ് പി.ജി. എന്‍ട്രന്‍സ് മാര്‍ക്ക് അടിസ്ഥാനമാക്കി ചുരുക്കപ്പട്ടിക തയ്യാറാക്കിയശേഷം അഭിമുഖം നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. ഡല്‍ഹിയിലാകും അഭിമുഖം നടത്തുക.
ഫീസ്: 200 രൂപ (ഓണ്‍ലൈനായി അടയ്ക്കണം). വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.amcsscentry.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ ജൂലായ് 16 മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അവസാന തീയതി: ഓഗസ്റ്റ് 4.