എൻജിനിയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്‌മെന്റിനുള്ള ഓപ്ഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഈ കോഴ്‌സിലേക്ക് പുതുതായി ഓപ്ഷനുകൾ രജിസ്റ്റർചെയ്യുന്നതിനും ആർക്കിടെക്ചർ കോഴ്‌സിലേക്ക് ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും പുനഃക്രമീകരിക്കുന്നതിനും 26-ന് രാത്രി 11.59 വരെ www.cee.kerala.gov.in ൽ സൗകര്യം ലഭിക്കും.