Advertisment

" എവർഗ്രീൻ സ്റ്റാർ" റഹ്മാനും സംഘവും ബാഡ് ബോയ്സിൻ്റെ ഓഡിയോ ലോഞ്ചിങ്ങിന് ഇന്ന് കോഴിക്കോട് !

ആബാലവൃദ്ധം സിനിമാ പ്രേക്ഷകരെയും ആകർഷിക്കുന്ന രീതിയിലുള്ള നർമ്മവും സാഹസികതയും ഇഴ പിന്നിയ മാസ് എൻ്റർടൈനറായ ' ബാഡ് ബോയ്സ് ' നിർമ്മിച്ചിരിക്കുന്നത് അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യുവാണ്.

author-image
മൂവി ഡസ്ക്
New Update
ftyjhgfdertyukjytr
" വർഗ്രീൻ സ്റ്റാർ" റഹ്മാനും ഒമർ ലുലു സംവിധാനം ചെയ്ത ഓണം വിരുന്നായ ബാഡ് ബോയിസ്  എന്ന സിനിമയിലെ മറ്റ് അഭിനേതാക്കളും ഇന്ന് കോഴിക്കോട്ട് എത്തുന്നു. ചിത്രത്തിൻ്റെ റിലീസിന് മുന്നോടിയായി ഇന്ന് ഞായറാഴ്ച ഹൈ ലൈറ്റ് മാളിൽ നടക്കുന്ന ഓഡിയോ ലോഞ്ചിൽ റഹ്മാനെ കൂടാതെ താര നിശക്ക് സമാനമായ ചടങ്ങിൽ ബാബു ആൻ്റണി, ഷീലു എബ്രഹാം , ബിബിൻ ജോർജ്ജ്, ആൻസൻ പോൾ , സെന്തിൽ കൃഷ്ണ, രമേഷ് പിഷാരടി, ടിനി ടോം, ആരാധ്യാ ആൻ തുടങ്ങിയ ഒട്ടേറെ താരങ്ങൾ പങ്കെടുക്കും. 
Advertisment
ഒമർ ലുലു കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശ്. വില്യംസ് ഫ്രാൻസിസ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ആബാലവൃദ്ധം സിനിമാ പ്രേക്ഷകരെയും ആകർഷിക്കുന്ന രീതിയിലുള്ള നർമ്മവും സാഹസികതയും ഇഴ പിന്നിയ മാസ് എൻ്റർടൈനറായ ' ബാഡ് ബോയ്സ് ' നിർമ്മിച്ചിരിക്കുന്നത് അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യുവാണ്. ഈ ഫോർ എൻ്റർടൈൻമെൻ്റസ് ഓണത്തിന് ചിത്രം റിലീസ് ചെയ്യും. 
Advertisment