Advertisment

പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പുമായി ഗൂഗിള്‍ പിക്സല്‍ ഫോൺ

പുതിയ കസ്റ്റമൈസ്ഡ് ലോക്ക് സ്ക്രീന്‍, ഫോണ്‍ അണ്‍ലോക്ക് ചെയ്യാതെ തന്നെ ചില വിവരങ്ങളിലേക്ക് ക്വിക്ക് ആക്സസ് നല്‍കുന്ന തരത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.

author-image
ടെക് ഡസ്ക്
New Update
uytre545df

ഗൂഗിള്‍ പിക്സല്‍ ഫോണില്‍ പുതിയ ആന്‍ഡ്രോയ്ഡ് 15 മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം എത്തി. പുതിയ യൂസർ ഇന്‍റർഫേസും എഐ ഇന്‍റഗ്രേഷനും സുരക്ഷാ, സ്വകാര്യത കെട്ടുറപ്പുമാണ് ആന്‍ഡ്രോയ്ഡ് 15നെ വേറിട്ടതാക്കുന്നത്. പിക്സല്‍ ഫോണുകളിലൂടെ ആന്‍ഡ്രോയ്ഡ് 15 ഒഎസ് ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. പുതിയ യൂസർ ഇന്‍റർഫേസാണ് വന്നിരിക്കുന്ന മാറ്റങ്ങളിലൊന്ന്. പുതിയ ഡിസൈനിനൊപ്പം നാവിഗേഷന്‍ കൂടുതല്‍ അനായാസമാക്കി.

Advertisment

ഒരു ആപ്പില്‍ നിന്ന് മറ്റൊന്നിലേക്ക് വേഗത്തില്‍ പോകാനും സ്പ്ലിറ്റ് സ്ക്രീന്‍ ലഭിക്കാനും ഇത് സഹായകമാകും. മറ്റ് ആപ്പുകള്‍ നോക്കുമ്പോള്‍ തന്നെ വീഡിയോകള്‍ കാണാന്‍  സഹായകമാകുന്ന തരത്തിലാണിത്. സ്വകാര്യതയും സുരക്ഷയും വർധിപ്പിച്ചതാണ് ആന്‍ഡ്രോയ്ഡ് 15ലെ ഏറ്റവും ആകർഷണം. നവീനമായ പ്രൈവസി കണ്‍ട്രോള്‍ സംവിധാനം ഈ ഒഎസിലുണ്ട്.

ആരെങ്കിലും ഫോണ്‍ കവർന്നാല്‍ ഫോണിനുള്ളിലെ വിവരങ്ങള്‍ ചോരാന്‍ അനുവദിക്കാത്ത തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്കും ശ്രദ്ധേയം. എഐ അടിസ്ഥാനത്തില്‍ പ്രവർത്തിക്കുന്ന ടൂളാണിത്. ബാറ്ററി ഒപ്റ്റിമൈസേഷന്‍, ആപ്പുകളുടെ പ്രകടനം മെച്ചപ്പെടുത്തല്‍ തുടങ്ങിയ നിരവധി മേഖലകളില്‍ എഐ മെഷീന്‍ ലേണിങ് ഫീച്ചറുകള്‍ ആന്‍ഡ്രോയ്ഡ് 10 അവതരിപ്പിക്കുന്നു. പുതിയ കസ്റ്റമൈസ്ഡ് ലോക്ക് സ്ക്രീന്‍, ഫോണ്‍ അണ്‍ലോക്ക് ചെയ്യാതെ തന്നെ ചില വിവരങ്ങളിലേക്ക് ക്വിക്ക് ആക്സസ് നല്‍കുന്ന തരത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.

Advertisment