Advertisment

ജനപ്രിയ എസ്‌യുവി അൽകാസറിന് ബമ്പർ കിഴിവുകളുമായി ഹ്യുണ്ടായ്

സുരക്ഷയ്ക്കായി, ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, പിൻ പാർക്കിംഗ് ക്യാമറ തുടങ്ങിയ സവിശേഷതകളും കാറിലുണ്ട്. വിപണിയിൽ മഹീന്ദ്ര XUV700, ടാറ്റ സഫാരി എന്നിവയുമായാണ് ഹ്യുണ്ടായ് അൽകാസർ മത്സരിക്കുന്നത്.

author-image
ടെക് ഡസ്ക്
New Update
kjuyfyuhi

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാർ വിൽപ്പന കമ്പനിയായ ഹ്യുണ്ടായ് 2024 ജൂലൈയിൽ അതിൻ്റെ ജനപ്രിയ എസ്‌യുവി അൽകാസറിന് ബമ്പർ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഈ കാലയളവിൽ ഹ്യുണ്ടായ് അൽകാസർ വാങ്ങുന്നവർക്ക് പരമാവധി 85,000 രൂപ ലാഭിക്കാം.

Advertisment

ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയും ഉൾപ്പെടുന്നു. കിഴിവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടാം. അതേസമയം 2024 അവസാനത്തോടെ ഹ്യൂണ്ടായ് അൽകാസറിൻ്റെ അപ്‌ഡേറ്റ് പതിപ്പ് പുറത്തിറക്കാൻ കമ്പനി തയ്യാറെടുക്കുകയാണ്.

ഹ്യുണ്ടായ് അൽകാസറിൻ്റെ ഇൻ്റീരിയറിൽ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജിംഗ്, ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾ  ലഭിക്കുന്നു. ഇതിനുപുറമെ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വോയ്‌സ് നിയന്ത്രിത പനോരമിക് സൺറൂഫ് തുടങ്ങിയ സവിശേഷതകളും കാറിലുണ്ട്.

ഹ്യുണ്ടായ് അൽകാസറിൻ്റെ പെട്രോൾ, ഡീസൽ വേരിയൻ്റുകളിൽ ഈ കിഴിവ് ലഭ്യമാണെന്നാണ് റിപ്പോര്‍ട്ടുകൾ. സുരക്ഷയ്ക്കായി, ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, പിൻ പാർക്കിംഗ് ക്യാമറ തുടങ്ങിയ സവിശേഷതകളും കാറിലുണ്ട്. വിപണിയിൽ മഹീന്ദ്ര XUV700, ടാറ്റ സഫാരി എന്നിവയുമായാണ് ഹ്യുണ്ടായ് അൽകാസർ മത്സരിക്കുന്നത്.

Advertisment