Advertisment

ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി പരീക്ഷകളുടെ പുതുക്കിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

മാര്‍ച്ച് 19-ന് സി.എ. പരീക്ഷയുടെ പുതുക്കിയ തീയതികള്‍ അറിയിക്കും. ലോക്‌സഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് പരീക്ഷകള്‍ പുനക്രമീകരിച്ചത്.

New Update
rtyuiouytrertyu

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ICAI) ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി പരീക്ഷകളുടെ പുതുക്കിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 19-ന് സി.എ. പരീക്ഷയുടെ പുതുക്കിയ തീയതികള്‍ അറിയിക്കും. ലോക്‌സഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് പരീക്ഷകള്‍ പുനക്രമീകരിച്ചത്.

മുന്‍പ് പുറത്ത് വിട്ട നോട്ടിഫിക്കേഷന്‍ പ്രകാരം ജൂണ്‍ 20, 22, 24, 26 ദിവസങ്ങളിലായിട്ടായിരുന്നു സി.എ. ഫൗണ്ടേഷന്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചത്. മെയ് 3,5,7 തീയതികളില്‍ ഇന്റര്‍മീഡിയറ്റ് ഗ്രൂപ്പ് 1-ന്റെ പരീക്ഷയും. ഗ്രൂപ്പ് 2-ന്റെ പരീക്ഷ മെയ് 9,11,13 തീയതികളിലുമായിരുന്നു.

ഗ്രൂപ്പ് 1 സി.എ. ഫൈനല്‍ പരീക്ഷ മെയ് 2,4,6 തീയതികളിലും മെയ് 8,10,13 തീയതികളിലും ഫൈനല്‍ ഗ്രൂപ്പ് 2 പരീക്ഷയും നടത്താന്‍ ആദ്യം തീരുമാനിച്ചിരുന്നു. തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് തീയതികളില്‍ മാറ്റം വരുത്തി.തിരഞ്ഞെടുപ്പ് തീയതികള്‍ പുറത്ത് വിട്ടതിനെ തുടര്‍ന്ന് മാര്‍ച്ച് 19-ന് മെയ് 2024-ന്റെ പരീക്ഷ ഷെഡ്യൂര്‍ പ്രസിദ്ധീകരിക്കുമെന്ന് ഐ.സി.എ.ഐ. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

icai-to-announce-new-chartered-accountancy-exam-schedule
Advertisment