പാലക്കാട്: ഐ.എച്ച്.ആർ.ഡി. പ്രവേശന വിവരങ്ങൾക്ക് സഹായകേന്ദ്രം തുടങ്ങി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്പ്മെന്റിന് (ഐ.എച്ച്.ആർ.ഡി.) കീഴിലെ കോളേജുകളുടെ പേരും കോഴ്സ് സംബന്ധിച്ച വിവരങ്ങളും അറിയാൻ സഹായിക്കും. തിരുവനന്തപുരത്തെ ഓഫീസിലാണ് സ്ഥിരം അന്വേഷണകേന്ദ്രം പ്രവർത്തനം തുടങ്ങിയത്.
രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ ഇവിടെനിന്ന് സംശയനിവാരണം നടത്താം. വാട്സാപ്പ് മുഖേനയും സംശയങ്ങൾ അയക്കാം. സംസ്ഥാനത്ത് 87 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഐ.എച്ച്.ആർ.ഡിക്ക് കീഴിലുള്ളത്.
ഒൻപത് എൻജിനിയറിങ് കോളേജുകളും 46 അപ്ലൈഡ് സയൻസ് കോളേജുകളും ഏഴ് പോളിടെക്നിക് കോളേജുകളും 15 ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളുകളുമാണുള്ളത്. ഫോൺ: 8547005000.