ഐ.ഐ.ടി. - ഡൽഹി അബുദാബി പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി

2024 - 25 അധ്യയന വർഷത്തെ ബിടെക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ബിടെക് എനർജി എൻജിനീയറിങ് എന്നീ കോഴ്‌സുകളുടെ പ്രവേശന നടപടികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.

New Update
drtyuikuytrertyu

അബുദാബി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) - ഡൽഹി അബുദാബിയിൽ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികൾ വ്യാഴാഴ്ച ആരംഭിച്ചു. 2024 - 25 അധ്യയന വർഷത്തെ ബിടെക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ബിടെക് എനർജി എൻജിനീയറിങ് എന്നീ കോഴ്‌സുകളുടെ പ്രവേശന നടപടികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.

Advertisment

രണ്ട് കോഴ്‌സുകളിലുമായി 30 വീതം സീറ്റുകളാണുള്ളത്. ആദ്യ ബാച്ചിലെ വിദ്യാർഥികൾക്ക് ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബറിൽ പ്രവേശനം നൽകും. കംബൈനിഡ് അഡ്മിഷൻ എൻട്രൻസ് ടെസ്റ്റ് (സി.എ.ഇ.ടി.) 2024, ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ. - അഡ്വാൻസ്‌ഡ്) 2024 എന്നിവയിലൂടെയാണ് പ്രവേശനം നൽകുക. ജെ.ഇ.ഇ. എൻട്രൻസ് പരീക്ഷയുടെ വിശദ വിവരങ്ങൾക്ക് https://jeeadv.ac.in/index.html. സന്ദർശിക്കുക.

യു.എ.ഇ.യിലെ ഇന്ത്യൻ, ഇമിറാത്തി, അന്താരാഷ്ട്ര വിദ്യാർഥികൾക്ക് സി.എ.ഇ.ടി. പ്രവേശന പരീക്ഷ എഴുതാം. പ്ലസ് ടു പൊതു പരീക്ഷയിൽ കുറഞ്ഞത് 75 ശതമാനം മാർക്ക് ഉണ്ടായിരിക്കണമെന്നും അപേക്ഷകർ 1999 ഒക്ടോബർ ഒന്നിനോ അതിനു ശേഷമോ ജനിച്ചവരായിരിക്കണമെന്നും നിബന്ധനയുണ്ട്. പരമാവധി രണ്ട് തവണ മാത്രമാണ് പരീക്ഷ എഴുതാൻ അവസരം ലഭിക്കുക.

iit-delhi-abudabi-admission-registration
Advertisment