Advertisment

മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം ഇൻകാസ് നേതാവ് ശ്രീകുമാർ നാട്ടിലേയ്ക്ക്...

ശിഷ്ട  ജീവിതവും പൊതുജന സേവനത്തിനായി വിനിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇൻകാസ് പ്രസിഡണ്ട് ജോജു മാത്യു അദ്ധ്യക്ഷത വഹിച്ചു.

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update
ertyuiuytr

ഫുജൈറ: ഫുജൈറ ബിൽഡിംഗ്  ഇൻറർസീസ് എന്ന  ഒരേ കമ്പനിയിൽ മുപ്പത്തഞ്ച് വർഷത്തോളം സിവിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയും ഇപ്പോൾ വിരമിച്ച് നാട്ടിലേക്ക് തിരിക്കുകയും ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയും ഇൻകാസ് ഫുജൈറ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ടുമായ ശ്രീകുമാറിന് ഇൻകാസ് ഫുജൈറ സംസ്ഥാന കമ്മിറ്റി യാത്രയെപ്പ് നൽകി. 

Advertisment

ശിഷ്ട  ജീവിതവും പൊതുജന സേവനത്തിനായി വിനിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇൻകാസ് പ്രസിഡണ്ട് ജോജു മാത്യു അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി കെ.സി അബൂബക്കർ ഉൽഘാടനം ചെയ്തു. 

കോവിഡ് കാലത്തും ഫുജൈറ കൽബ പ്രളയ സമയത്തും ഇൻകാസ് പ്രവർത്തകർ നടത്തിയ നിസ്വർത്ഥമായ ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾ പ്രശംസനീയവും മാതൃകാപരവുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

ഗ്ലോബൽ കമ്മിറ്റിയംഗം ഡോ. ഷാജി കാസ്മി, പി.സി ഹംസ, നാസർ പാണ്ടിക്കാട്, ലസ്റ്റിൻ, ജിതേഷ്, G. പ്രകാശ്, ബിജോയ് ഇഞ്ചിപറമ്പൻ, അനന്തൻ പിള്ള, നാസർ പണ്ടിക്കാട് തുടങ്ങിവർ പ്രസംഗിച്ചു. ഇൻകാസ് ഫുജൈറയുടെ ഉപഹാരം അദ്ദേഹത്തിന് സമ്മാനിച്ചു.

Advertisment