/sathyam/media/media_files/2p6dIRWSSapzSTN4dNfW.jpeg)
ഐഫോണ്‍ 15 പ്രോയ്ക്കും, പ്രോ മാക്‌സിനും വിലക്കിഴിവ്. 184,900 രൂപ വിലയുള്ള ഐഫോണ്‍ 15 പ്രോ 1 ടിബിക്ക് 163,490 രൂപയെ ഇപ്പോള്‍ വിലയുള്ളൂ. ഐസിഐസിഐ, എസ്‌ബിഐ കാര്‍ഡുള്ളവര്‍ക്ക് 3,000 രൂപയുടെ അധിക ഡിസ്‌കൗണ്ട് കൂടി ലഭിക്കും. ഇതോടെ 160,490 രൂപയ്ക്ക് ഐഫോണ്‍ 15 പ്രോ 1 ടിബി നിങ്ങളുടെ കൈകളിലെത്തും.
ഐഫോണ്‍ 15 പ്രോയ്ക്ക് 164,900 രൂപയാണ് യഥാര്‍ഥ വില. ഇതിന് 154,990 രൂപയാണ് വിജയ് സെയില്‍സ് ഇപ്പോള്‍ വിലയിട്ടിരിക്കുന്നത്. ഐസിഐസിഐ, എസ്‌ബിഐ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുന്ന ഓഫര്‍ ഈ ഫോണിനുമുണ്ട്. ഇതുപ്രകാരം 3,000 രൂപ കൂടി കുറയുന്നതോടെ 151,990 രൂപയ്ക്ക് ഐഫോണ്‍ 15 പ്രോ 512 ജിബി കൈകളിലെത്തും.
ഐഫോണ്‍ 15 പ്രോ 256 ജിബിക്കും ഓഫറുണ്ട്. ഈ ഐഫോണ്‍ മോഡലിന്‍റെ യഥാര്‍ഥ വില 144,900 രൂപയാണ്. ഇതിന് 135,990 രൂപയാണ് ഇപ്പോള്‍ വിജയ് സെയില്‍സിലെ ഓഫര്‍ വില. 3,000 രൂപ ഐസിഐസിഐ, എസ്‌ബിഐ കാര്‍ഡുടമകളുടെ ഡിസ്‌കൗണ്ട് കൂടി ചേരുമ്പോള്‍ 132,990 രൂപയ്ക്ക് ഫോണ്‍ കൈകളിലെത്തും. 1020 ലോയല്‍റ്റി പോയിന്‍റിന് അവകാശികളാവുകയും ചെയ്യും.
134,900 രൂപ വിലയുണ്ടായിരുന്ന ഐഫോണ്‍ 15 പ്രോ 128 ജിബിക്കും വിജയ് സെയില്‍സ് ഇപ്പോള്‍ ഓഫര്‍ തുക പ്രഖ്യാപിച്ചിട്ടുണ്ട്. 126,990 രൂപ ഓഫര്‍ വിലയ്ക്ക് പുറമെ ഐസിഐസിഐ, എസ്‌ബിഐ കാര്‍ഡ് ഉടമകള്‍ക്കുള്ള 3,000 രൂപ ഡിസ്‌കൗണ്ട് കൂടി ചേരുമ്പോള്‍ 123,990 രൂപയ്ക്ക് ഐഫോണ്‍ 15 പ്രോ 128 ജിബി വാങ്ങാന്‍ കഴിയും. ഉപഭോക്താക്കള്‍ക്ക് 952 ലോയല്‍റ്റി പോയിന്‍റുകള്‍ ലഭിക്കും എന്നതും സവിശേഷതയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us