കേരളത്തിൽ ഐ.ടി.ഐ. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

വ്യവസായ സ്ഥാപനങ്ങൾക്കാവശ്യമായ തൊഴിൽവിദഗ്ധരെ സൃഷ്ടിക്കാനും വിദഗ്ധതൊഴിലാളികളുടെ പ്രവർത്തനം മുഖേന വ്യാവസായികോത്‌പാദനവും ഗുണമേന്മയും മെച്ചപ്പെടുത്താനും കോഴ്‌സ് ലക്ഷ്യമിടുന്നു.

New Update
4567890987654

 2024-25ലെ തൊഴിലധിഷ്ഠിത കോഴ്‌സുകളിലെ/ട്രേഡുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.കേരളസർക്കാർ വ്യാവസായിക പരിശീലനവകുപ്പ്, ട്രെയിനിങ് ഡയറക്ടറേറ്റ്, സർക്കാർ ഇൻഡസ്ട്രിയൽ ട്രെയിനിങ്‌ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ (ഐ.ടി.ഐ.കൾ)തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്.  കേന്ദ്ര സർക്കാരിന്റെ നാഷണൽ കൗൺസിൽ ഓഫ് വൊക്കേഷണൽ ട്രെയിനിങ് (എൻ.സി.വി.ടി.) അഫിലിയേഷനുള്ള ട്രേഡുകൾ, സ്റ്റേറ്റ് കൗൺസിൽ ഓഫ് വൊക്കേഷണൽ ട്രെയിനിങ് (എസ്.സി.വി.ടി.) പദ്ധതിപ്രകാരമുള്ള ട്രേഡുകൾ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

Advertisment

വ്യവസായ സ്ഥാപനങ്ങൾക്കാവശ്യമായ തൊഴിൽവിദഗ്ധരെ സൃഷ്ടിക്കാനും വിദഗ്ധതൊഴിലാളികളുടെ പ്രവർത്തനം മുഖേന വ്യാവസായികോത്‌പാദനവും ഗുണമേന്മയും മെച്ചപ്പെടുത്താനും കോഴ്‌സ് ലക്ഷ്യമിടുന്നു. വ്യവസായശാലകൾക്കനുയോജ്യമായ ജോലികളിൽ യുവാക്കൾക്ക് പരിശീലനംനൽകി തൊഴിലില്ലായ്മ പരിഹരിക്കാനും സ്വയംതൊഴിൽ കണ്ടെത്താൻ ആവശ്യമായ സാങ്കേതികവൈദഗ്‌ധ്യം നൽകാനും കോഴ്‌സുകൾ സഹായകരമാകും.

• എൻ.സി.വി.ടി. പദ്ധതിയിൽ എസ്.എസ്.എൽ.സി./തത്തുല്യ പരീക്ഷ ജയിച്ചവർക്കും തോറ്റവർക്കും തിരഞ്ഞെടുക്കാവുന്ന, ഒരു വർഷം/രണ്ടുവർഷം ദൈർഘ്യമുള്ള, എൻജിനിയറിങ്/നോൺ എൻജിനിയറിങ് ട്രേഡ് കോഴ്‌സുകൾ ലഭ്യമാണ്.

• എസ്.സി.വി.ടി. പദ്ധതിയിൽ, എസ്.എസ്.എൽ.സി./തത്തുല്യ പരീക്ഷ ജയിച്ചവർക്കും തോറ്റവർക്കും തിരഞ്ഞെടുക്കാവുന്ന ആറുമാസം/ഒരു വർഷം/രണ്ടുവർഷം ദൈർഘ്യമുള്ള, എൻജിനിയറിങ്/നോൺ എൻജിനിയറിങ് ട്രേഡ് കോഴ്‌സുകൾ ലഭ്യമാണ്.

.

iti-admissions-2024-full-details
Advertisment