Advertisment

റിലയന്‍സ് ജിയോയ്ക്ക് ഓഗസ്റ്റില്‍ 32.4 ലക്ഷം പുതിയ വരിക്കാരെ ലഭിച്ചതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ

ഇതോടെ മൊത്തം വരിക്കാരുടെ എണ്ണം 44.57 കോടിയായി. കേരളത്തില്‍ 1.06 ലക്ഷം പുതിയ ഉപയോക്താക്കളെ നേടിക്കൊണ്ട് ജിയോ വരിക്കാരുടെ എണ്ണം 104 . 59 ലക്ഷമായി ഉയര്‍ന്നു.

New Update
sadrtyuiouytrertyuiouytyru

മുംബൈ: റിലയന്‍സ് ജിയോയ്ക്ക് ഓഗസ്റ്റില്‍ 32.4 ലക്ഷം പുതിയ വരിക്കാരെ ലഭിച്ചതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഇതോടെ മൊത്തം വരിക്കാരുടെ എണ്ണം 44.57 കോടിയായി. കേരളത്തില്‍ 1.06 ലക്ഷം പുതിയ ഉപയോക്താക്കളെ നേടിക്കൊണ്ട് ജിയോ വരിക്കാരുടെ എണ്ണം 104 . 59 ലക്ഷമായി ഉയര്‍ന്നു.

Advertisment

ഓഗസ്റ്റില്‍ രാജ്യത്തെ മൊത്തം ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണം പ്രതിമാസം 0.96 ശതമാനം വളര്‍ച്ചയോടുകൂടി 87.6 കോടിയായി ഉയര്‍ന്നു. റിലയന്‍സ് ജിയോയ്ക്ക് 45.5 കോടി ബ്രോഡ്ബാന്‍ഡ് വരിക്കാരുണ്ട് .

ഇന്ത്യയുടെ മൊത്തം വയര്‍ലെസ് വരിക്കാരുടെ എണ്ണം ആഗസ്ത് വരെ 114.8 കോടിയായി വികസിച്ചു. നഗര, ഗ്രാമീണ വയര്‍ലെസ് സബ്സ്‌ക്രിപ്ഷന്റെ പ്രതിമാസ വളര്‍ച്ചാ നിരക്ക് യഥാക്രമം 0.13 ശതമാനവും 0.26 ശതമാനവുമാണ്.

0.56 ശതമാനം വളര്‍ച്ചയുടെ പിന്‍ബലത്തില്‍ ഓഗസ്റ്റ് അവസാനത്തോടെ വയര്‍ലൈന്‍ വരിക്കാരുടെ എണ്ണം 3 കോടിയായി ഉയര്‍ന്നു.ഓഗസ്റ്റില്‍ ജിയോ 1.78 ലക്ഷം വയര്‍ലൈന്‍ വരിക്കാരെ ചേര്‍ത്തു.

#jio-gets-32-4-lakhs-new-users-trai
Advertisment