Advertisment

2024-26ലെ മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

അപേക്ഷകർക്ക്, പ്ലസ് ടു/തത്തുല്യം കഴിഞ്ഞ് കുറഞ്ഞത് മൂന്നുവർഷത്തെ പഠനത്തിലൂടെ നേടിയ ഏതെങ്കിലും അംഗീകൃത ബാച്ച്‌ലർ ബിരുദം/തത്തുല്യ യോഗ്യതവേണം.

New Update
dfkgjkldfkgjkl;fgh

ഡൽഹി: ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ (ജെ.എൻ.യു.), അടൽ ബിഹാരി വാജ്‌പേയ്‌ സ്കൂൾ ഓഫ് മാനേജ്മെന്റ്‌ ആൻഡ്‌ ഓൺട്രപ്രനേർഷിപ്പ് (എ.ബി.വി.എസ്.എം.ഇ.), 2024-26ലെ മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

Advertisment

അപേക്ഷകർക്ക്, പ്ലസ് ടു/തത്തുല്യം കഴിഞ്ഞ് കുറഞ്ഞത് മൂന്നുവർഷത്തെ പഠനത്തിലൂടെ നേടിയ ഏതെങ്കിലും അംഗീകൃത ബാച്ച്‌ലർ ബിരുദം/തത്തുല്യ യോഗ്യതവേണം. യോഗ്യതാ പ്രോഗ്രാമിന്റെ എല്ലാ വർഷത്തിലും/സെമസ്റ്ററിലും കൂടി മൊത്തം 50 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 45 ശതമാനം)/തത്തുല്യ സി.ജി.പി.എ. ഉണ്ടായിരിക്കണം.

യോഗ്യതാ കോഴ്സിന്റെ അന്തിമവർഷ പരീക്ഷ അഭിമുഖീകരിക്കാൻ പോകുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും ജെ.എൻ.യു. അറിയിക്കുന്ന കട്ട് ഓഫ് തീയതിയിൽ, യോഗ്യതനേടിയതിന്റെ രേഖ നൽകണമെന്ന വ്യവസ്ഥയ്ക്കു വിധേയമായി അപേക്ഷിക്കാം.

jnu-mba-admission-2024
Advertisment