/sathyam/media/media_files/QNPV4ZnxQMnBsuso2vJu.jpg)
കുവൈറ്റ്: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ വാർഷിക കൺവൻഷൻഒക്ടോബർ 2, 3, 4, (ബുധൻ - വെള്ളി) വൈകിട്ട്7 .00മുതൽ 9.00വരെ നാഷണൽ ഇവാഞ്ചലിക്കൽ (എൻ.ഈ.സി.കെ ) പള്ളിയിലും പാരിഷ് ഹാളിലും വെച്ച് നടത്തപ്പെടുന്നു.
സുപ്രസിദ്ധ വേദ പണ്ഡിതനായ ഇവാ. സാം മല്ലപ്പള്ളി ദൈവവചനം പ്രഘോഷിക്കും.ക്രിസ്ത്യൻ സംഗീത ലോകത്തെ അനുഗ്രഹിക്കപ്പെട്ട ഗായകൻ ഡോ . ബ്ലെസ്സൺ മേമന ഗാനങ്ങൾ ആലപിക്കുന്നു .കെ . ടി.എം.സി . സി ഗായകസംഘം ഗാനശുശ്രുഷക്ക് നേതൃത്വം നൽകും.
കുവൈറ്റിലെ പ്രഥമ ക്രൈസ്തവ സംഘടനയായ കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ സ്ഥാപിതമായിട്ടു 72 വർഷങ്ങൾ മാർത്തോമ്മ, സി.എസ്.ഐ, ഇവാഞ്ചലിക്കൽ, ബ്രദറൻ, പെന്തക്കോസ്ത് എന്നീ സഭാവിഭാഗങ്ങളിൽ നിന്നായി 28 ൽ പരം സഭകളുടെ സംയുക്ത സഹകരണത്തിൽ കെ.റ്റി.എം സി സി കൺവെൻഷൻ നടത്തപ്പെടുന്നു ..
കൺവെൻഷൻറെ പ്രവർത്തങ്ങൾക്കായി റോയി കെ. യോഹന്നാൻ (എൻ.ഈ.സി.കെ സെക്രട്ടറി) വിനോദ് കുര്യൻ(പ്രസിഡന്റ) ഷിജോ തോമസ്(സെക്രട്ടറി) ജീസ് ജോർജ് (ട്രഷറാർ) സജു വാഴയിൽ തോമസ് എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടക്കുന്നു.