കാന്തല്ലൂരിലെ ടൂറിസം ഫെസ്റ്റിന് തുടക്കം

മേയ് 12 വരെ നീണ്ടുനില്ക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ചലച്ചിത്രനടനും തിരക്കഥാകൃത്തുമായ രഞ്ജിപണിക്കര്‍ നിര്‍വഹിച്ചു.

New Update
erty6u78iuytrty

തെക്കിന്റെ കശ്മീരായ കാന്തല്ലൂരിലെ ടൂറിസം ഫെസ്റ്റിന് ചൊവ്വാഴ്ച തുടക്കമാകും. മേയ് 12 വരെ നീണ്ടുനില്ക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ചലച്ചിത്രനടനും തിരക്കഥാകൃത്തുമായ രഞ്ജിപണിക്കര്‍ നിര്‍വഹിച്ചു. പിന്നണി ഗായകന്‍ മണി താമര എഴുതി ഈണമിട്ട് പാടിയ ഫെസ്റ്റിന്റെ അവതരണഗാനം പിന്നണി ഗായിക സിത്താര കൃഷ്ണകുമാര്‍ പ്രകാശനം ചെയ്തു.

Advertisment

പതാക ഉയര്‍ത്തല്‍, വര്‍ണശബളമായ ഘോഷയാത്ര, ട്രൈബല്‍ ഡാന്‍സ്, വിവിധ കലാപരിപാടികള്‍ എന്നിവയും നടക്കും. അതിവേഗ കാര്‍ട്ടൂണിസ്റ്റ് ഡോ. ജിതേഷ് ജിയുടെ ഷോ, മണി താമരയുടെ ഉള്‍തുടി നാടന്‍പാട്ട്, നാദം കലാവേദിയുടെ നൃത്തം, മനോജ് ഗിന്നസ് നയിക്കുന്ന മ്യൂസിക്കല്‍ കോമഡി നൈറ്റ്, അശോകം വിസ്മയനിശ എന്നിവയാണ് പ്രധാനപരിപാടികള്‍. കാന്തല്ലൂര്‍ പഞ്ചായത്ത്, ഹോം സ്റ്റേ ആന്‍ഡ് റിസോര്‍ട്ട് അസോസിയേഷന്‍, ഡ്രൈവേഴ്‌സ് യൂണിയന്‍, വ്യാപാരി വ്യവസായി സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

kanthalloor-tourism
Advertisment