സംസ്ഥാനത്തെ എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് അഞ്ച് പകല്‍ 11 മണിവരെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാത്ത പക്ഷം വിദ്യാര്‍ഥികളെ അലോട്ട്‌മെന്റിന് പരിഗണിക്കില്ല. നല്‍കിയ ഓപ്ഷനുകളുടെ അടിസ്ഥാനത്തില്‍ പ്രവേശന സാധ്യത വ്യക്തമാക്കുന്ന ട്രയല്‍ അലോട്ട്‌മെന്റ് പിന്നീട് പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് നാലിന് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://www.cee.kerala.gov.in/cee/index-ml.php