Advertisment

'ബ്രാൻഡ് ഡിസൈൻ ലാംഗ്വേജിന്' 2024 ലെ കാർ ഡിസൈൻ അവാർഡ് നേടി കിയ

ദൈനംദിന ജീവിതത്തിൽ അഭിമുഖീകരിക്കുന്ന വിരുദ്ധ ശക്തികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ കാഴ്ചപ്പാടുകളും ആശയങ്ങളും സൃഷ്‍ടിക്കുക എന്ന ലക്ഷ്യത്തോടെ ടെൻഷൻ, യോജിപ്പ്, ചലനാത്മകത എന്നിവയിലാണ് ഡിസൈൻ ആശയം നിർമ്മിച്ചിരിക്കുന്നത്.

New Update
drtyuioiuytre

പ്രശസ്‍ത ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ 'ബ്രാൻഡ് ഡിസൈൻ ലാംഗ്വേജിന്' 2024 ലെ കാർ ഡിസൈൻ അവാർഡ് നേടി. 2021-ൽ കിയ അതിൻ്റെ പുതിയ ഡിസൈൻ ഫിലോസഫി, 'ഓപ്പോസിറ്റ്സ് യുണൈറ്റഡ്' അവതരിപ്പിച്ചു. ദൈനംദിന ജീവിതത്തിൽ അഭിമുഖീകരിക്കുന്ന വിരുദ്ധ ശക്തികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ കാഴ്ചപ്പാടുകളും ആശയങ്ങളും സൃഷ്‍ടിക്കുക എന്ന ലക്ഷ്യത്തോടെ ടെൻഷൻ, യോജിപ്പ്, ചലനാത്മകത എന്നിവയിലാണ് ഡിസൈൻ ആശയം നിർമ്മിച്ചിരിക്കുന്നത്.

Advertisment

അസാധാരണമായ രൂപകൽപനയിലൂടെ അടുത്തിടെ ശ്രദ്ധ ആകർഷിച്ച ഏറ്റവും പുതിയ കിയ വാഹനങ്ങളിലൊന്നാണ് EV9. ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ഓട്ടോമോട്ടീവ് ബഹുമതികളിൽ രണ്ടെണ്ണം, "2024 വേൾഡ് കാർ ഓഫ് ദ ഇയർ", "2024 നോർത്ത് അമേരിക്കൻ കാർ, യൂട്ടിലിറ്റി ആൻഡ് ട്രക്ക് ഓഫ് ദ ഇയർ" എന്നിവ ഇതിന് ലഭിച്ചു. iF ഡിസൈൻ അവാർഡുകളിൽ EV9 സമ്മാനം നേടിയിരുന്നു.

നൂതനവും സുസ്ഥിരവുമായ മൊബിലിറ്റിയുടെ ഭാവി രൂപപ്പെടുത്തുന്നതിന് ഡിസൈനിൻ്റെ ശക്തി പ്രയോജനപ്പെടുത്താൻ കിയ ഡിസൈൻ ശ്രമിക്കുന്നുവെന്നും ആളുകളുടെ ജീവിതം എളുപ്പവും മികച്ചതുമാക്കാൻ ശ്രമിക്കുന്നുവെന്നും  കിയ ഗ്ലോബൽ ഡിസൈനിൻ്റെ തലവനും എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റും കരീം ഹബീബ് പറഞ്ഞു. പ്രസക്തവും അർത്ഥപൂർണ്ണവുമായ രൂപകൽപ്പനയിലൂടെ വ്യവസായത്തെ മാറ്റാൻ ശ്രമിക്കുന്ന കമ്പനിയുടെ ലോകമെമ്പാടുമുള്ള ടീമിലെ എണ്ണമറ്റ വ്യക്തികളുടെ അഭിനിവേശവും അർപ്പണബോധവും ഈ അവാർഡ് അംഗീകരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം കിയ ഇന്ത്യയിൽ ഒരു പുതിയ എസ്‌യുവി മോഡൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ബ്രാൻഡിൻ്റെ ലൈനപ്പിൽ കിയ സോനെറ്റിനും കിയ സെൽറ്റോസിനും ഇടയിലാണ് ക്ലാവിസ് എന്ന് വിളിക്കപ്പെടുന്ന ഈ പുതിയ കിയ എസ്‌യുവി സ്ഥാനം പിടിക്കുക.  ക്ലാവിസ് ഇതിനകം തന്നെ ഇന്ത്യൻ റോഡുകളിൽ പരീക്ഷണം നടത്തിയിട്ടുണ്ട്. ഹൈദരാബാദിൽ കഴിഞ്ഞ ദിവസം പരീക്ഷണത്തിനിടെ ക്ലാവിസ് ക്യാമറയിൽ കുടുങ്ങിയിരുന്നു. ഇത് 2024 അവസാനത്തോടെ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2025 ൻ്റെ തുടക്കത്തിൽ ലോഞ്ച് പ്രതീക്ഷിക്കുന്നു.  

കിയ ക്ലാവിസ്, അതിൻ്റെ ഡിസൈൻ വിശദാംശങ്ങൾ മറച്ചുവെച്ച്, കനത്ത മറവിലാണ് ഹൈദരാബാദിൽ വീണ്ടും പരീക്ഷണം നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ. എന്നിരുന്നാലും, കാണാൻ കഴിയുന്നതിൽ നിന്ന്, ഉയരമുള്ള LED ഡേടൈം റണ്ണിംഗ് ലാമ്പുകൾ ഉള്ള ഒരു ചതുരാകൃതിയാണ് കിയ ക്ലാവിസിന് ഉള്ളത് എന്നും ഏകദേശം 4.2 മീറ്റർ നീളവും അഞ്ച് യാത്രക്കാർക്ക് ഇരിക്കാനുള്ള ശേഷിയും ഉണ്ടായിരിക്കും എന്നും റിപ്പോർട്ടുകൾ പറയുന്നു. 

കൂടാതെ, കിയ ക്ലാവിസിൻ്റെ പിൻ ടെയിൽ ലാമ്പുകൾ കിയയുടെ മുൻനിര ഇലക്ട്രിക് വാഹനമായ EV9 ൻ്റെ ഡിസൈൻ ഘടകങ്ങളോട് സാമ്യമുള്ളതാണ്. റൂഫ് റെയിലുകളും ഇതിൻ്റെ സവിശേഷതയാണ്, അവ യഥാർത്ഥത്തിൽ പ്രവർത്തനക്ഷമമാണോ അതോ രൂപത്തിന് മാത്രമാണോ എന്ന് വ്യക്തമല്ല. ജനാലകളുടെ വലിപ്പം കണക്കിലെടുക്കുമ്പോൾ കാബിൻ ഇടവും വിശാലവുമാകുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ഫോർ സ്‌പോക്ക് അലോയ് വീലുകളുമായാണ് എസ്‌യുവി എത്തുന്നത്.

kia-wins-prestigious-2024-car-design-award-for-brand-design-language-with-opposites-united
Advertisment