അമേരിക്കയിലും തൊഴിലാളി യൂണിയന്‍ പണിമുടക്ക്; ശമ്പള വര്‍ധനവും സമയക്രമീകരണവും ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്

വെള്ളിയാഴ്ച മുതല്‍ അഞ്ച് ദിവസത്തെ പണിമുടക്കാണ് വര്‍ക്കേഴ്‌സ് യുണൈറ്റഡ് എന്ന തൊഴിലാളി യൂണിയന്‍ പ്രഖ്യാപിച്ചിരിക്കുന്നത്

New Update
tata

ന്യൂയോര്‍ക്ക്: ആഗോള കോഫിഷോപ്പ് ഭീമനായ സ്റ്റാര്‍ബക്‌സില്‍ തൊഴിലാളികള്‍ പണിമുടക്കുന്നു. യു.എസിലുടനീളമുള്ള 500-ഓളം സ്റ്റര്‍ബക്‌സ് ഔട്ട്‌ലെറ്റുകളിലെ പതിനൊന്നായിരത്തോളം തൊഴിലാളികള്‍ അംഗമായുള്ള യൂണിയനാണ് പണിമുടക്കിന് നേതൃത്വം നല്‍കുന്നത്.

Advertisment

ശമ്പളവര്‍ധന, തൊഴിലാളി വര്‍ധന, മെച്ചപ്പെട്ട തൊഴില്‍ സമയ ക്രമീകരണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.


 

ലോസ് ഏഞ്ചലസ്, ചിക്കാഗോ, സിയാറ്റില്‍ എന്നിവടങ്ങളില്‍ സമരത്തിന് തുടക്കമിട്ട് രാജ്യമാകെ വ്യാപിപ്പിക്കുമെന്നാണ് തൊഴിലാളി യൂണിയന്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്തി കരാറിലെത്താന്‍ തയ്യാറാണെന്നാണ് സ്റ്റാര്‍ബക്‌സ് അധികൃതര്‍ വ്യക്തമാക്കുന്നത്.

87 രാജ്യങ്ങളിലായി നാല്‍പതിനായിരത്തോളം കോഫി ഷോപ്പ് ഔട്ട്‌ലെറ്റുകളാണ് സ്റ്റാര്‍ബക്‌സിനുള്ളത്. മൂന്നര ലക്ഷത്തോളം തൊഴിലാളികളും സ്റ്റാര്‍ബക്‌സില്‍ ജോലി ചെയ്യുന്നുണ്ട്. 

 

Advertisment