സംസ്കൃത സർവ്വകലാശാലയിൽ ലൈറ്റ് ടെക്നീഷ്യൻ ഒഴിവ്

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എം. എസ്. ഡബ്ല്യു. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

New Update
sertyuiuytrtyuyu

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ നാടകപഠന വിഭാഗത്തിൽ ലൈറ്റ് ടെക്നീഷ്യൻ തസ്തികയിൽ യോഗ്യരായവരുടെ പാനൽ തയ്യാറാക്കുന്നതിനായി വാക്ക് - ഇൻ – ഇന്റർവ്യൂ നടത്തുന്നു. യോഗ്യതഃ നാടകപഠനത്തിൽ ബിരുദാനന്തര ബിരുദവും നാടക ലൈറ്റിംഗിൽ പ്രത്യേക പ്രാവീണ്യവും.

Advertisment

ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രതിദിന വേതനം 880/-രൂപ മാത്രം. നിയമനം യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 31ന് രാവിലെ 11ന് സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലുളള നാടക വിഭാഗത്തിൽ എത്തിച്ചേരണമെന്ന് സർവ്വകലാശാല അറിയിച്ചു.

 സംസ്കൃത സർവ്വകലാശാലഃ എം. എസ്. ഡബ്ല്യു. ഫലം പ്രസിദ്ധീകരിച്ചു

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എം. എസ്. ഡബ്ല്യു. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

Advertisment