Advertisment

ഇലക്ട്രിക് കാറുകളുടെ വിൽപ്പനയിൽ വേഗത വർദ്ധിപ്പിച്ച് എംജി മോട്ടോർ ഇന്ത്യ

ഇവി വിഭാഗത്തിൽ എംജി ഇസെഡ്എസ് ഇവി, എംജി കോമറ്റ് ഇവി പോലുള്ള മോഡലുകൾ ഉൾപ്പെടുന്നു. കോമറ്റ് ഇവിയുടെ വിൽപ്പനയിൽ തുടർച്ചയായി വർധനവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകൾ.

author-image
ടെക് ഡസ്ക്
New Update
tytewr

എംജി മോട്ടോർ ഇന്ത്യയുടെ വിൽപ്പനയിൽ ഐസിഇ ഇലക്ട്രിക് വാഹനങ്ങൾ ഒരു പ്രധാന പങ്ക് വഹിച്ചു. ഐസിഇ വാഹനങ്ങൾ 2024 ഓഗസ്റ്റിൽ 2,971 യൂണിറ്റ് വിൽപ്പന കൈവരിച്ചു. ഇത് മൊത്തം വിൽപ്പനയുടെ 65 ശതമാനമാണ്. അതേസമയം പുതിയ ഊർജ്ജം ഉപയോഗിക്കുന്ന വാഹനങ്ങളും അത്ഭുതകരമായ വളർച്ച കൈവരിച്ചു. മൊത്തം വിൽപ്പനയിൽ 1,600 യൂണിറ്റുകൾ ഇവികൾ സംഭാവന ചെയ്തു.

Advertisment

കമ്പനിയുടെ ഇലക്ട്രിക് സെഗ്‌മെൻ്റിൽ കാര്യമായ വളർച്ചയുണ്ടായി. എംജി മോട്ടോർ ഇന്ത്യയുടെ വിൽപ്പനയിൽ ഇലക്ട്രിക് കാറുകളുടെ പങ്ക് അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2024 ഓഗസ്റ്റിലെ വിൽപ്പന റിപ്പോർട്ട് അനുസരിച്ച് കമ്പനിയുടെ റീട്ടെയിൽ വിൽപ്പന കണക്ക് 4,571 യൂണിറ്റായിരുന്നു. 2023 ഓഗസ്റ്റിൽ ഇത് 4,185 യൂണിറ്റായിരുന്നു ഇത് പ്രതിവർഷം ഒമ്പത് ശതമാനം വളർച്ച കാണിക്കുന്നു.

ഇവി വിഭാഗത്തിൽ എംജി ഇസെഡ്എസ് ഇവി, എംജി കോമറ്റ് ഇവി പോലുള്ള മോഡലുകൾ ഉൾപ്പെടുന്നു. കോമറ്റ് ഇവിയുടെ വിൽപ്പനയിൽ തുടർച്ചയായി വർധനവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകൾ.  സിറ്റി റൈഡിംഗിനായി രൂപകല്പന ചെയ്ത കോംപാക്ട് കാറായ എംജി ഇസഡ്എസും എംജി കോമറ്റും ഇവി വിൽപ്പന വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. മൊത്തം വിൽപ്പനയിൽ 35 ശതമാനം സംഭാവന ചെയ്യുന്നത് ഇവികളാണ്.

Advertisment