Advertisment

ഉത്തരകാണ്ഡ എന്ന ബ്രഹ്മാണ്ഡ കന്നഡ ചിത്രത്തിലെ ശിവ രാജ്കുമാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ശിവ രാജ്കുമാറിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ ചിത്രത്തിലെ അദ്ദേഹം അവതരിപ്പിക്കുന്ന 'മാലിക' എന്ന് പേരുള്ള കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്.

author-image
മൂവി ഡസ്ക്
Updated On
New Update
4e56789oi765

ഉത്തരകാണ്ഡ എന്ന ബ്രഹ്മാണ്ഡ കന്നഡ ചിത്രത്തിലെ ശിവ രാജ്കുമാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ശിവ രാജ്കുമാറിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ ചിത്രത്തിലെ അദ്ദേഹം അവതരിപ്പിക്കുന്ന 'മാലിക' എന്ന് പേരുള്ള കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്.

Advertisment

ഓരോ ചിത്രത്തിലും വ്യത്യസ്ത മേക്കോവറിൽ ആരാധകരെ ത്രസിപ്പിക്കുന്ന ശിവ രാജ്കുമാർ, ഈ ചിത്രത്തിലും ആ പതിവ് തെറ്റിക്കുന്നില്ല. ചോര പുരണ്ട മുഖവും ശരീരവുമായി മാസ്സ് അവതാരമായാണ് അദ്ദേഹം ഉത്തരകാണ്ഡയിലും എത്തുന്നത്. ഉത്തരകാണ്ഡ ടീം ഇതിനോടകം പുറത്തുവിട്ട ഓരോ അപ്ഡേറ്റുകളും പോലെ ഈ വ്യത്യസ്തമായ പോസ്റ്ററും സമൂഹ മാധ്യമങ്ങളിൽ വലിയ കയ്യടിയാണ് നേടുന്നത്. ഭാവനയാണ് ചിത്രത്തിലെ നായിക.

കന്നഡ സിനിമാ ഇൻഡസ്ട്രിയിലെ വമ്പൻ ചിത്രങ്ങളിലൊന്നായ ഉത്തരകാണ്ഡ സംവിധാനം ചെയ്തിരിക്കുന്നത് രോഹിത് പടകിയാണ്. കെആർജി സ്റ്റുഡിയോയുടെ ബാനറിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് കാർത്തിക് ഗൗഡ, യോഗി ജി രാജു എന്നിവർ ചേർന്നുമാണ്. സംവിധായകൻ രോഹിത്, ശരത് മഞ്ജുനാഥ് എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ അമിത് ത്രിവേദി സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നത് അദ്വൈത ഗുരുമൂർത്തിയാണ്.

ദാലി ധനഞ്ജയ, ഐശ്വര്യ രാജേഷ്, ദിഗന്ത് മഞ്ചലേ എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ആക്ഷൻ ഡ്രാമക്ക് കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് വിശ്വാസ് കശ്യപ്, എഡിറ്റ് ചെയ്യുന്നത് അനിൽ അനിരുദ്ധ്, പശ്ചാത്തല സംഗീതം ചരൺ രാജ് എന്നിവരാണ്. പിആർഒ ശബരി.

Advertisment