Advertisment

മാവുകൾക്കിടയിൽ പയർ വർഗ കൃഷിക്കായി പദ്ധതി തയ്യാറാക്കി മുതലമട ഗ്രാമപ്പഞ്ചായത്ത്

 'മാമ്പഴ ഗ്രാമം' പദ്ധതിയുടെ ഭാഗമായി മാവുകർഷകർക്ക് ചെറുപയർ, മുതിര, വൻപയർ, പച്ചപ്പയർ തുടങ്ങിയവയുടെ വിത്ത് നൽകാൻ ഡി.പി.സി.യുടെ അനുമതിതേടി. മണ്ണിന് നൈട്രജൻ ലഭിക്കുന്നതിന് ഉതകുന്നതിനൊപ്പം വിളവെടുപ്പ് കഴിഞ്ഞാൽ ഉഴുതുമറിക്കുന്നത് ജൈവവളം ലഭിക്കുന്നതിനുമിടയാകും.

New Update
ploiuytrtyuiop

മാവുകൾക്കിടയിൽ പയർ വർഗ കൃഷിക്കായി പദ്ധതി തയ്യാറാക്കി മുതലമട ഗ്രാമപ്പഞ്ചായത്ത്.പയർവർഗങ്ങളുടെ കൃഷിക്കൊപ്പം മണ്ണിൽ ഫോസ്‌ഫറസ്‌ ലഭ്യമാക്കാൻ കടുക്, മാവിനൊപ്പം വളർത്താൻകഴിയുന്ന മത്തൻ, കുമ്പളങ്ങ തുടങ്ങിയവയുടെ കൃഷിയും പ്രോത്‌സാഹിപ്പിക്കുമെന്ന് മുതലമട ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റും പാലക്കാട് മാംഗോവാലി ഫാർമേഴ്സ് പ്രൊഡ്യൂസിങ്‌ കമ്പനി ചെയർമാനുമായ എം. താജുദ്ദീൻ പറഞ്ഞു.

Advertisment

 'മാമ്പഴ ഗ്രാമം' പദ്ധതിയുടെ ഭാഗമായി മാവുകർഷകർക്ക് ചെറുപയർ, മുതിര, വൻപയർ, പച്ചപ്പയർ തുടങ്ങിയവയുടെ വിത്ത് നൽകാൻ ഡി.പി.സി.യുടെ അനുമതിതേടി. മണ്ണിന് നൈട്രജൻ ലഭിക്കുന്നതിന് ഉതകുന്നതിനൊപ്പം വിളവെടുപ്പ് കഴിഞ്ഞാൽ ഉഴുതുമറിക്കുന്നത് ജൈവവളം ലഭിക്കുന്നതിനുമിടയാകും.

കഴിഞ്ഞ ദിവസങ്ങളിൽ മുതലമടയിൽ ലഭിച്ച കനത്തമഴ പ്രൂണിങ് (കൊമ്പുകോതൽ) നടത്താൻ കഴിയാത്ത സാഹചര്യമുണ്ടാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ മഴ ലഭിക്കുന്നത് സെപ്റ്റംബർ-നവംബർ മാസങ്ങളിൽ മാമ്പൂ വരുന്നതിനും വന്ന മാമ്പൂ കൊഴിയാതിരിക്കുന്നതിനും സഹായകമാകുമെന്ന് കർഷകർ കരുതുന്നു. ഡിസംബർ അവസാനംമുതൽ മാർച്ചുവരെ ഡൽഹി, അഹമ്മദാബാദ്, ഇൻഡോർ, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിലെത്തുന്ന മുതലമട മാങ്ങയ്ക്ക് വലിയവില ലഭിക്കാറുണ്ടായിരുന്നു.

എന്നാൽ, കാലംതെറ്റിയ മഴയും കീടബാധയുംമൂലം കഴിഞ്ഞ അഞ്ചുസീസണിൽ മുതലമടയ്ക്ക് വൻ നഷ്ടമുണ്ടായി. ഡിസംബർമുതൽ മേയ് വരെ നീണ്ടു നിന്ന കഴിഞ്ഞ മാമ്പഴക്കാലത്ത് മുതലമടയിൽ 1,000കോടി രൂപയ്ക്കുമുകളിൽ നഷ്ടമുണ്ടായതായി മുതലമട മാംഗോ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ സി. സജു പറഞ്ഞു. മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, പട്ടഞ്ചേരി പഞ്ചായത്തിലായി 15,000 ഏക്കർ മാവുകൃഷിയുണ്ട്. രണ്ടായിരത്തോളം കർഷകർ, അഞ്ഞൂറോളം പാട്ട കർഷകർ, അയ്യായിരത്തോളം തൊഴിലാളികൾ എന്നിവരുൾപ്പെട്ട സമൂഹമാണ് മുതലമടയിൽ മാവുകൃഷി മുന്നോട്ടുകൊണ്ടുപോകുന്നത്.

Advertisment