ഡല്‍ഹി: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (എന്‍ഐഎഫ്ടി) ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള ഇ-കൗണ്‍സലിങ്ങിനുള്ള രജിസ്‌ട്രേഷന്‍ തീയതികള്‍ നീട്ടി. പുതിയ ഷെഡ്യൂൾ പ്രകാരം, റൗണ്ട് ഒന്നിലേക്ക് വിദ്യാർഥികൾക്ക് ജൂൺ 15 വരെ അപേക്ഷാ ഫോമുകൾ പൂരിപ്പിച്ച് അവരുടെ രേഖകൾ അപ്‌ലോഡ് ചെയ്യാം. രേഖപരിശോധന ജൂൺ 17, വൈകുന്നേരം 6 മണി വരെ നീട്ടി. അതേസമയം ചോയ്‌സ് ഫില്ലിംഗും ലോക്കിംഗും 2024 ജൂൺ 19 -നകം നടത്താം. സീറ്റ് അലോട്ട്‌മെൻ്റ് നടപടികൾജൂൺ 21-ന് നടക്കും.
രണ്ടാം റൗണ്ടിനുള്ള അപേക്ഷാ ഫോമിലെ തിരുത്തൽ ജൂൺ 26-ന് വൈകുന്നേരം 5 മണിക്കകം ചെയ്യാം. രേഖപരിശോധന ജൂൺ 26-ന് രാത്രി 8 മണിക്ക് അവസാനിക്കും. ചോയ്‌സ് ഫില്ലിംഗും തിരുത്തലും ജൂൺ 27 മുതൽ 29 വരെ നടത്താം. സീറ്റ് അലോട്ട്‌മെൻ്റ് പ്രക്രിയ ജൂലായ് ഒന്നിന് നടത്തും. മൂന്നാം റൗണ്ടിലെ അപേക്ഷാ ഫോമിലെ തിരുത്തലും രേഖപരിശോധനയും ജൂലായ് 5-ന് ആരംഭിക്കും.
ചോയ്‌സ് പൂരിപ്പിക്കുന്നതിനും പരിഷ്‌ക്കരിക്കുന്നതിനുമുള്ള ഓപ്ഷൻ ജൂലായ് 6 മുതൽ 7 വരെ ലഭ്യമാകും. സീറ്റ് അലോട്ട്‌മെൻ്റ് പ്രക്രിയ ജൂലായ് 9-ന് ആരംഭിക്കും. നാലാം റൗണ്ട് കൗൺസലിംഗ് പ്രക്രിയ ജൂലായ് 13 -ന് ആരംഭിച്ച് 17-ന് അവസാനിക്കും.പൂർണ്ണമായ വിശദാംശങ്ങൾ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.