Advertisment

മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് പുതുക്കിയ പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു

പിജി മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പിജി 2024 പരീക്ഷ നേരത്തെ നടക്കും. മുന്‍പ് ജൂലൈ ഏഴിന് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.

New Update
drtyuioiuytrty

ഡല്‍ഹി: അടുത്ത അധ്യയന വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് പുതുക്കിയ പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ച് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ്( എന്‍ബിഇഎംഎസ്). പിജി മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പിജി 2024 പരീക്ഷ നേരത്തെ നടക്കും. മുന്‍പ് ജൂലൈ ഏഴിന് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. പുതുക്കിയ പരീക്ഷാ കലണ്ടര്‍ അനുസരിച്ച് ജൂണ്‍ 23നാണ് പരീക്ഷ നടക്കുക.

നീറ്റ് പിജി പരീക്ഷാഫലം ജൂലൈ 15നാണ് പ്രഖ്യാപിക്കുക. കൗണ്‍സലിങ് ഓഗസ്റ്റ് അഞ്ചുമുതല്‍ ഒക്ടോബര്‍ അഞ്ചുവരെ നടക്കും. ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്യുവേറ്റ് എക്‌സാമിനേഷന്‍ ജൂലൈ ആറിലേക്ക് നീട്ടിവെച്ചു. നേരത്തെ ജൂണില്‍ നടത്താനാണ് നിശ്ചയിച്ചിരുന്നത്. വിദേശത്ത് നിന്ന് മെഡിക്കല്‍ ഡിഗ്രി നേടിയവരുടെ യോഗ്യത അളക്കാനുള്ള പരീക്ഷയാണിത്.

രാജ്യത്തുടനീളമുള്ള പിജി ഫാര്‍മസി പ്രോഗ്രാമുകളിലേക്കുള്ള അഖിലേന്ത്യാ പരീക്ഷയായ ഗ്രാജ്യുവേറ്റ് ഫാര്‍മസി ആപ്റ്റിറ്റിയുഡ് പരീക്ഷ ജൂണ്‍ എട്ടിനാണ് നടക്കുക. വിവിധ ഫാര്‍മസി ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്കുള്ള പ്രവേശനത്തിന് വിദ്യാര്‍ഥികളുടെ യോഗ്യത നിര്‍ണയിക്കുന്നതിനാണ് ഈ പരീക്ഷ നടത്തുന്നത്. ഡിപ്ലോമ ഇന്‍ ഫാര്‍മസി എക്‌സിറ്റ് പരീക്ഷ ഒക്ടോബര്‍ അഞ്ചുമുതല്‍ ആറുവരെ നടക്കും. ഡിഎന്‍ബി അന്തിമ തിയറി പരീക്ഷ മെയ് 15 മുതല്‍ 18 വരെ നടക്കുമെന്നും പരീക്ഷാ കലണ്ടര്‍ വ്യക്തമാക്കുന്നു.

nbems-exam-calendar-2024-check-neet-pg-fmge-june
Advertisment