സ്ഥലംമാറ്റത്തിലെ അനിശ്ചിതത്വം ; അധ്യാപകർക്ക് ശമ്പളമില്ല

സ്ഥലംമാറ്റം ലഭിച്ചവര്‍ക്കുപുറമേ, ഒരു സ്‌കൂളിലും ചേരാനാവാത്ത 389 അധ്യാപകരുണ്ട്. ഇവരടക്കമുള്ളവര്‍ക്ക് ശമ്പളം മുടങ്ങി. ഇതിനിടെ, ഹൈക്കോടതിയിലുള്ള ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്കു മാറ്റി.

New Update
nbvcxzxcvb

തിരുവനന്തപുരം:13,500 അധ്യാപകരില്‍ 8057 പേരാണ് സ്ഥലംമാറ്റ പട്ടികയിലുള്ളവര്‍. സ്ഥലംമാറ്റത്തിലെ അനിശ്ചിതത്വം തുടരുന്നതിനാല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ഭൂരിപക്ഷം അധ്യാപകര്‍ക്കും ശമ്പളം മുടങ്ങി.

Advertisment

ഹൈക്കോടതിവിധി കാത്തിരിക്കുന്നതിനാല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവനുസരിച്ച് സര്‍ക്കാര്‍ ഇതുവരെ പട്ടിക പുതുക്കിയിട്ടില്ല.ഇതോടെ, സ്ഥലംമാറ്റപ്പട്ടികയിലുള്ള എണ്ണായിരത്തിലേറെ അധ്യാപകര്‍ക്ക് ഈ മാസം ഇതുവരെ ശമ്പളം നല്‍കിയിട്ടില്ല.

സ്ഥലംമാറ്റം ലഭിച്ചവര്‍ക്കുപുറമേ, ഒരു സ്‌കൂളിലും ചേരാനാവാത്ത 389 അധ്യാപകരുണ്ട്. ഇവരടക്കമുള്ളവര്‍ക്ക് ശമ്പളം മുടങ്ങി. ഇതിനിടെ, ഹൈക്കോടതിയിലുള്ള ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്കു മാറ്റി.വിഷയത്തില്‍ ചൊവ്വാഴ്ച സമരത്തിനിറങ്ങാന്‍ പ്രതിപക്ഷസംഘടനയായ എച്ച്.എസ്.എസ്.ടി.എ. തീരുമാനിച്ചു.

no-salary-for-8000-teachers
Advertisment