Advertisment

നീറ്റ് യു.ജി. പരീക്ഷയിലെ ടൈ ബ്രേക്കിങ് രീതി പരിഷ്‌ക്കരിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

നീറ്റ് യുജി 2024 പരീക്ഷ അപേക്ഷ തിരുത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മെയ് അഞ്ചിനാണ് പരീക്ഷ. 200 മിനിറ്റാണ് പരീക്ഷ ദൈര്‍ഘ്യം. ജൂണ്‍ 14ന് പരീക്ഷ ഫലം പ്രസിദ്ധീകരിക്കും

New Update
rtyuiuytrewertyu

നീറ്റ് യു.ജി. പരീക്ഷയിലെ ടൈ ബ്രേക്കിങ് രീതി പരിഷ്‌ക്കരിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.). നീറ്റ് യു.ജി. 2024 പരീക്ഷ മുതലാണ് പരിഷ്‌കരണം നടപ്പാക്കുകയെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലഭ്യമായ വിവരങ്ങള്‍ പ്രകാരം രണ്ടോ അതില്‍ കൂടുതല്‍ പേര്‍ക്കോ ഒരേ മാര്‍ക്ക് വരികയാണെങ്കിലുള്ള ടൈ ബ്രേക്കിങ്ങിനായുള്ള പുതിയ മാനദണ്ഡങ്ങള്‍ ഇവയാണ്‌.

  1. ബയോളജിയില്‍ കൂടുതല്‍ മാര്‍ക്ക്/പേര്‍സൈന്റൈല്‍ ആര്‍ക്കാണെന്ന് പരിശോധിക്കും
  2. കെമിസ്ട്രിയില്‍ കൂടുതല്‍ മാര്‍ക്ക്/ പേര്‍സെന്റൈല്‍ നേടിയത് ആരാണെന്ന് പരിഗണിക്കും
  3. ഫിസിക്‌സിന്റെ നേടിയ മാര്‍ക്ക്/ പേര്‍സൈന്റൈല്‍ പരിശോധിക്കും.
  4. ശരി ഉത്തരങ്ങളുടെയും തെറ്റ് ഉത്തരങ്ങളുടെയും അനുപാതം പരിശോധിക്കും
  5. .ബയോളജിയില്‍ ശരി- തെറ്റ് ഉത്തരങ്ങളുടെ അനുപാതം പരിശോധിക്കും
  6. കെമിസ്ട്രി പരീക്ഷയിലെ ശരി- തെറ്റ് ഉത്തരങ്ങളുടെ അനുപാതം പരിശോധിക്കും
  7. ഫിസിക്‌സ് പരീക്ഷയിലെ ശരി- തെറ്റ് ഉത്തരങ്ങളുടെ അനുപാതം പരിശോധിക്കും

പുതിയ മാറ്റം വിദ്യാര്‍ത്ഥികളുടെ റാങ്കിങ് നിശ്ചയിക്കുന്നത് കൂടുതല്‍ എളുപ്പമാക്കും. മാര്‍ച്ച് 15 മുതല്‍ എന്‍.ടി.എ., നീറ്റ് യുജി 2024 പരീക്ഷ അപേക്ഷ തിരുത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മെയ് അഞ്ചിനാണ് പരീക്ഷ. 200 മിനിറ്റാണ് പരീക്ഷ ദൈര്‍ഘ്യം. ജൂണ്‍ 14ന് പരീക്ഷ ഫലം പ്രസിദ്ധീകരിക്കും

nta-revises-tie-breaking-policy
Advertisment