കേരള ഹൈക്കോടതിയില്‍ ഒഴിവുള്ള ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

അപേക്ഷാഫീസ്: 500 രൂപ (എസ്.സി./എസ്.ടി./തൊഴില്‍രഹിതരായ ഭിന്നശേഷിക്കാര്‍ എന്നിവര്‍ ഫീസ് അടയ്‌ക്കേണ്ടതില്ല). ഓണ്‍ലൈനായും സിസ്റ്റം ജനറേറ്റഡ് ഫീ പേയ്മെന്റ് ചലാനായും ഫീസ് അടയ്ക്കാം. പരീക്ഷാകേന്ദ്രങ്ങള്‍: തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്.

New Update
wertyuiuytrertyuio

കേരള ഹൈക്കോടതിയില്‍ ഒഴിവുള്ള ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം (റിക്രൂട്ട്മെന്റ് നമ്പര്‍-9/2024). നേരിട്ടുള്ള നിയമനമാണ്. ഒഴിവ്: 34. ശമ്പളം: 23,000-50,200 രൂപ. യോഗ്യത: എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. ബിരുദം ഉണ്ടായിരിക്കരുത്. പ്രായം: 02-01-1988-നും 01-01-2006-നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ). പ്രായപരിധിയില്‍ സംവരണവിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവുണ്ട്.

Advertisment

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ്. ഒബ്ജക്ടീവ് മാതൃകയിലാണ് എഴുത്തുപരീക്ഷ. ആകെ മാര്‍ക്ക് 100 (ജനറല്‍ നോളജ് ആന്‍ഡ് കറന്റ് അഫയേഴ്സ്-50 മാര്‍ക്ക്, ന്യൂമറിക്കല്‍ എബിലിറ്റി-20 മാര്‍ക്ക്, മെന്റല്‍ എബിലിറ്റി-15 മാര്‍ക്ക്, ജനറല്‍ ഇംഗ്ലീഷ്-15 മാര്‍ക്ക്). 75 മിനിറ്റാണ് സമയദൈര്‍ഘ്യം. പരീക്ഷാമാധ്യമം: ഇംഗ്ലീഷ്, മലയാളം. 10 മാര്‍ക്കിന്റെതാണ്‌ അഭിമുഖം.

അപേക്ഷാഫീസ്: 500 രൂപ (എസ്.സി./എസ്.ടി./തൊഴില്‍രഹിതരായ ഭിന്നശേഷിക്കാര്‍ എന്നിവര്‍ ഫീസ് അടയ്‌ക്കേണ്ടതില്ല). ഓണ്‍ലൈനായും സിസ്റ്റം ജനറേറ്റഡ് ഫീ പേയ്മെന്റ് ചലാനായും ഫീസ് അടയ്ക്കാം. പരീക്ഷാകേന്ദ്രങ്ങള്‍: തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്.

അപേക്ഷ: വണ്‍ ടൈം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: ജൂലായ് 2. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ്: hckrecruitment.keralacourts.in

office-attendants-in-kerala-highcourt
Advertisment