ഇന്ത്യന്‍ ആര്‍മിയില്‍ പ്ലസ്ടു ടെക്നിക്കല്‍ എന്‍ട്രി സ്‌കീം-52-ന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

ആണ്‍കുട്ടികള്‍ക്കാണ് അവസരം. 2024 -ലെ ജെ.ഇ.ഇ. (മെയിന്‍സ്) പരീക്ഷ എഴുതിയവര്‍ക്ക് അപേക്ഷിക്കാം. 90 ഒഴിവുണ്ട്. 2025 ജനുവരിയില്‍ കോഴ്സ് ആരംഭിക്കും.

New Update
dfghyjklkjhgfdfgh

ഇന്ത്യന്‍ ആര്‍മിയില്‍ പ്ലസ്ടു ടെക്നിക്കല്‍ എന്‍ട്രി സ്‌കീം-52-ന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ആണ്‍കുട്ടികള്‍ക്കാണ് അവസരം. 2024 -ലെ ജെ.ഇ.ഇ. (മെയിന്‍സ്) പരീക്ഷ എഴുതിയവര്‍ക്ക് അപേക്ഷിക്കാം. 90 ഒഴിവുണ്ട്. 2025 ജനുവരിയില്‍ കോഴ്സ് ആരംഭിക്കും.

Advertisment

പ്രായം: 2005 ജൂലായ് രണ്ടിനും 2008 ജൂലായ് ഒന്നിനും ഇടയില്‍ ജനിച്ചവര്‍.
യോഗ്യത: പ്ലസ്ടു/തത്തുല്യപരീക്ഷ പാസായിരിക്കണം. ഫിസിക്‌സ്, കെമിസിട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ ആകെ 60 ശതമാനം മാര്‍ക്കുണ്ടായിരിക്കണം. അപേക്ഷകര്‍ 2024-ലെ ജെ.ഇ.ഇ. (മെയിന്‍സ്) എഴുതിയവരായിരിക്കണം.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാല് വര്‍ഷമാണ് കോഴ്സ്. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍ജിനീയറിങ് ബിരുദവും പെര്‍മനന്റ് കമ്മിഷന്‍ വ്യവസ്ഥയില്‍ ലെഫ്റ്റനന്റ്് റാങ്കില്‍ നിയമനവും ലഭിക്കും. വിശദവിവരങ്ങള്‍ക്ക് https://joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
അവസാന തീയതി: ജൂണ്‍ 13.

officer-vacancies-at-army
Advertisment