വയനാട് ദുരന്തം: ഓ ഐ സി സി ഇൻകാസ് ഖത്തർ വയനാട് ജില്ലാ കമ്മിറ്റി ദുഃഖാചരണത്തിൽ പങ്കുചേർന്നു.

മെഴുകുതിരി കത്തിച്ച് എല്ലാം നഷ്ടപ്പെട്ട ദുഃഖാർത്തരായ കുടുംബങ്ങളോടും, സംസ്ഥാനത്തിന്റെ ദുഃഖാചരണത്തോടും ഐക്യദാർഡ്യം പ്രഖ്യാപിച്ചു.

author-image
ഗള്‍ഫ് ഡസ്ക്
New Update
567uikyt67ioi7

കേരളത്തെ നടുക്കിയ വയനാട് ദുരന്തത്തിൽ ജീവനും സ്വത്തുക്കളും നഷ്ടപ്പെട്ട കുടുംബങ്ങളുടേയും, ബന്ധുക്കളുടേയും ദുഃഖത്തിൽ ഓ ഐ സി സി ഇൻകാസ് ഖത്തറും പങ്കുചേർന്നു. പാരഗൺ ഓഡിറ്റോറിയത്തിൽ ഒത്തു ചേർന്ന പ്രവർത്തകരും നേതാക്കളും മൗന പ്രാർതഥന നടത്തി.

Advertisment

മെഴുകുതിരി കത്തിച്ച് എല്ലാം നഷ്ടപ്പെട്ട ദുഃഖാർത്തരായ കുടുംബങ്ങളോടും, സംസ്ഥാനത്തിന്റെ ദുഃഖാചരണത്തോടും ഐക്യദാർഡ്യം പ്രഖ്യാപിച്ചു.കേരളത്തെ നടുക്കിയ ഈ വൻ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും, എല്ലാം നഷ്ടപ്പെട്ടവർക്കുള്ള പുനരധിവാസ പദ്ധതികൾക്ക് ആസൂത്രിതമായി രൂപം നല്കി കാലതാമസമില്ലാതെ നടപ്പാക്കാനുള്ള നടപടികൾ ആരംഭിക്കണമെന്ന് കേന്ദ്ര സംസ്ഥാന ഗവണ്മണ്ടുകളോട് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 

ഓ ഐ സി സി ഇൻകാസ് സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് ശ്രീ നിയാസ് ചെരിപ്പത്ത് പ്രമേയവതരിപ്പിച്ചു.ഓ ഐ സി സി ഇൻകാസ് ഖത്തർ വയനാട് ജില്ലാ പ്രസിഡണ്ട് ശ്രീ ആൽബർട്ട് ഫ്രാൻസീസ്, ജനറൽ സെക്രട്ടറി ലിജോ ജോസഫ്, ട്രഷറർ റോബിൻ മാമ്പിള്ളി , സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീ മനോജ് കൂടൽ എന്നിവർനേതൃത്വം നല്കിയ ദുഃഖാചരണ യോഗത്തിൽ ഓ ഐ സി സി ഇൻകാസ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

Advertisment