ജനപ്രീയ മോഡലുകൾക്ക് ആകർഷകമായ ഓഫറുകളുമായി ഓപ്പോ ഇന്ത്യ ഗ്രാൻഡ് ഫെസ്റ്റിവൽ

ഈ ആ​ഘോഷവേളയിൽ നിങ്ങളുടെ പ്രിയപ്പെട്ട ഓപ്പോ ഡിവൈസുകൾ വാങ്ങാം. നവംബർ അഞ്ച് വരെയുള്ള ഈ വിൽപ്പന മാമാങ്കത്തിൽ ഓപ്പോ ഇന്ത്യ ഫോണുകൾക്ക് എക്സ്ക്ലൂസീവ് ഓഫറുകൾ നേടാം.

author-image
ടെക് ഡസ്ക്
New Update
bftfyguhik

ഓപ്പോ ഇന്ത്യ ഗ്രാൻഡ് ഫെസ്റ്റിവലിൽ Reno12 Pro 5G, F27 Pro+ 5G തുടങ്ങിയ ജനപ്രീയ മോഡലുകളിൽ ആകർഷകമായ ഓഫറുകൾ. രാജ്യത്തെ മുൻനിര സ്മാർട്ട്ഫോൺ ബ്രാൻഡ് ഓപ്പോ ഇന്ത്യ വിലയിലും ദീർഘകാലം നീണ്ടു നിൽക്കുന്ന സ്മാർട്ട്ഫോണുകൾ നൽകുന്നതിലും മുൻപന്തിയിലാണ്. ഉയർന്ന ​ഗുണമേന്മയുള്ള, വിശ്വസിക്കാൻ കഴിയുന്ന ഫോണുകൾ ഓപ്പോ ഉറപ്പുനൽകുന്നു. ഈ ദീപാവലി സമയത്ത് ഈ ​ഗുണങ്ങൾക്കൊപ്പം ഒരുപാട് ഓഫറുകൾ കൂടെ നൽകുകയാണ് ഓപ്പോ.

Advertisment

ഈ ആ​ഘോഷവേളയിൽ നിങ്ങളുടെ പ്രിയപ്പെട്ട ഓപ്പോ ഡിവൈസുകൾ വാങ്ങാം. നവംബർ അഞ്ച് വരെയുള്ള ഈ വിൽപ്പന മാമാങ്കത്തിൽ ഓപ്പോ ഇന്ത്യ ഫോണുകൾക്ക് എക്സ്ക്ലൂസീവ് ഓഫറുകൾ നേടാം. റീട്ടെയ്ൽ ആയും Flipkart, Amazon, ഓപ്പോ e-store വഴിയും ഓഫറുകൾ നേടാം. ഓപ്പോ ഇന്ത്യയുടെ പ്രീമിയം ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ സ്മാർട്ട്ഫോൺ ടെക്നോളജിയിലെ ഏറ്റവും പുതിയ അനുഭവങ്ങൾക്കൊപ്പം പ്രത്യേക ദീപാവലി ആനുകൂല്യങ്ങളും നേടാം.

ഇന്ത്യൻ ഉപയോക്താക്കളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ഫീച്ചറുകൾ നൽകുന്നു എന്നതാണ് OPPO India-യെ വ്യത്യസ്തമാക്കുന്നത്. ന്യായമായ വിലയിൽ പ്രീമിയം ഫീച്ചറുകൾ OPPO ഉറപ്പാക്കുന്നു. അതേ സമയം ഡിവൈസുകളുടെ കരുത്തിലും ഉറപ്പിലും കോംപ്രമൈസുകളും ഇല്ല. കരുത്തുറ്റ Reno12 Pro 5G, F27 Pro+ 5G മോഡലുകൾ മുതൽ ഓൾറൗണ്ട് മികവിന് പേരുകേട്ട A3 Pro 5G വരെ, എല്ലാ റേഞ്ചിലും മൂല്യത്തിലുമുള്ള സ്മാർട്ട്ഫോണുകൾ ഓപ്പോ ഇന്ത്യ നൽകുന്നു.

അബദ്ധത്തിൽ ഫോൺ വീഴുന്നത്, വാട്ടർപ്രൂഫിങ്, മഴയ്ക്ക് എതിരെയുള്ള പ്രതിരോധം, ഉയർന്ന താപനില, പ്രതികൂലമായ അന്തരീക്ഷം, പൊടി എന്നിങ്ങനെ നൂറു കണക്കിന് ടെസ്റ്റുകൾ കടന്നാണ് ഓരോ ഓപ്പോ ഡിവൈസും വിപണിയിൽ എത്തുക. നിങ്ങൾ F27 Pro+ 5G ഫോൺ ആണ് ഉപയോ​ഗിക്കുന്നതെങ്കിൽ ഇനിയൊന്നും തടസ്സമല്ല മഴ, ഉയർന്ന പ്രഷർ ഉള്ള വാട്ടർജെറ്റ്, അതുമല്ലെങ്കിൽ നീന്തൽക്കുളത്തിൽ ഫോൺ വീണാൽ എല്ലാം സേഫ് ആണ്.

Advertisment