Advertisment

ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡില്‍ അപ്രന്റിസ്ഷിപ്പ് പരിശീലനത്തിന് അവസരം

ഒരു വര്‍ഷമാണ് പരിശീലന കാലയളവ്. 7000 രൂപ പ്രതിമാസം സ്‌റ്റൈപ്പന്‍ഡായി ലഭിക്കും. വിവിധ ട്രേഡുകളിലായി ആകെ 98 ഒഴിവുണ്ട്.

New Update
sdfghjkjhgfdsdfghjk

ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡില്‍ (ഫാക്ട്) അപ്രന്റിസ്ഷിപ്പ് പരിശീലനത്തിന് അവസരം. ഒരു വര്‍ഷമാണ് പരിശീലന കാലയളവ്. 7000 രൂപ പ്രതിമാസം സ്‌റ്റൈപ്പന്‍ഡായി ലഭിക്കും. വിവിധ ട്രേഡുകളിലായി ആകെ 98 ഒഴിവുണ്ട്.

Advertisment

ട്രേഡുകളും ഒഴിവും: ഫിറ്റര്‍- 24, മെക്കാനിസ്റ്റ്- 8, ഇലക്ട്രീഷ്യന്‍- 15, പ്ലംബര്‍- 4, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍- 6, കാര്‍പെന്റര്‍- 2, മെക്കാനിക് (ഡീസല്‍)- 4, ഇന്‍സ്ട്രുമെന്റ് മെക്കാനിക്- 12, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്)- 9, പെയിന്റര്‍- 2, COPA/ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്- 12.

യോഗ്യത: 60 ശതമാനം മാര്‍ക്കോടെ അനുബന്ധ ട്രേഡില്‍ ഐ.ടി.ഐ./ ഐ.ടി.സി. (എന്‍.സി.വി.ടി. അംഗീകൃതം). എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി.

പ്രായം: 23 വയസ്സ് കവിയരുത് (01.04.2024 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്). സംവരണവിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവുണ്ട്.

അപേക്ഷ ഫാക്ടിന്റെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: മേയ് 20.

ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളും തപാലായി അയയ്ക്കണം. വിലാസം: സീനിയര്‍ മാനേജര്‍ (ട്രെയിനിങ്), ഫാക്ട് ട്രെയിനിങ് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍, ഉദ്യോഗമണ്ഡല്‍, പിന്‍- 683501. അവസാനതീയതി: മേയ് 25 (5 PM).

വിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.fact.co.in

opportunity-for-apprenticeship
Advertisment