Advertisment

കരിമ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ 1990-91 ഓർമ്മ വസന്തം ഗ്രൂപ്പ്, ആദരവും അനുമോദനവും ലോഗോ പ്രകാശനവും നടത്തി

ക്ലാസ് മുറിയിലും സ്കൂൾ പ്രവർത്തനങ്ങളിലുംഒരു കാലത്ത് നിറഞ്ഞുനിന്നവർ, ഓർമ്മകളുടെ നന്മ വസന്തത്തോടെ വീണ്ടും ഒത്തുകൂടി.ആദരവും അനുമോദനവും ലോഗോ പ്രകാശനവും നടത്തി.

New Update
efrtyukiiuytre

പാലക്കാട്:ഇണങ്ങിയും,പിണങ്ങിയും ,കുസൃതി കാണിച്ചും,കഴിഞ്ഞ സ്കൂൾ ജീവിതം ആര്‍ക്കും മറക്കാനാകില്ല. ക്ലാസ് മുറിയിലും സ്കൂൾ പ്രവർത്തനങ്ങളിലുംഒരു കാലത്ത് നിറഞ്ഞുനിന്നവർ,

ഓർമ്മകളുടെ നന്മ വസന്തത്തോടെ വീണ്ടും ഒത്തുകൂടി.ആദരവും അനുമോദനവും ലോഗോ പ്രകാശനവും നടത്തി.

Advertisment

ert6u7iiu76543wert

ഇത്തവണ കല്ലടിക്കോട് ചുങ്കം വ്യാപാര ഭവനിലായിരുന്നു കരിമ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ 1990-91 എസ്എസ്എൽസി ബാച്ചിന്റെ  ഒത്തുചേരൽ.ഫ്രണ്ട്സ് ക്ലബ്ബ് പ്രസിഡന്റ് രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ജയപ്രകാശ് അധ്യക്ഷനായി.ഓർമ്മ വസന്തംകുടുംബത്തിലെ പരീക്ഷാ വിജയികളെ അനുമോദിച്ചു.കൂട്ടായ്മയ്ക്ക് വേണ്ടി തയ്യാറാക്കിയ ലോഗോ പ്രകാശനം നടത്തി.പിറന്ന മണ്ണിന്റെ സുരക്ഷയ്ക്കായി ജീവിതത്തിന്റെ നല്ല നാളുകൾ ത്യജിച്ച് സേവനത്തിൽ നിന്നും വിരമിച്ച ധീരജവാന്മാരായ വി കെ നൗഷാദ്,സുരേഷ് കുമാർ കെ, എന്നിവരെ ആദരിച്ചു.

സ്കൂൾ ജീവിതം പിന്നിട്ട് വർഷങ്ങൾ ഏറെയായെങ്കിലും അനുമോദനച്ചടങ്ങും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി 1990-91 ബാച്ചിലെ കൂട്ടുകാർ മിക്കപ്പോഴും സംഗമിക്കാറുണ്ട്.മോഹൻദാസ്, മുരളീധരൻ,സുനിൽ മാത്യു,ശ്രീലത, ശ്രീകാന്ത്,ബിജു ചാർലി,അബു,ബിജു തുടങ്ങിയവർ സംസാരിച്ചു.

  രാധലക്ഷ്മണൻ സ്വാഗതവും സതീശൻ നന്ദിയും പറഞ്ഞു.

Orma Vasantham group
Advertisment