' ഓശാന' ചിത്രത്തിലെ രണ്ടാമത്തെ ഒഫീഷ്യല്‍ വീഡിയോ ഗാനം പുറത്തുവിട്ട് അണിയറ പ്രവർത്തകർ

കഥ തിരക്കഥ സംഭാഷണം ജിതിന്‍ ജോസ് എഴുതുന്നു. ബി കെ ഹരിനാരായണന്‍, വിനായക് ശശികുമാര്‍, ജിസ് ജോയി,ഷോബിന്‍ കണ്ണങ്കാട്ട്,സാല്‍വിന്‍ വര്‍ഗീസ് എന്നിവരുടെ വരികള്‍ക്ക് മെജോ ജോസഫ് സംഗീതം പകരുന്നു.

author-image
മൂവി ഡസ്ക്
New Update
kguyio[

ബാലാജി ജയരാജന്‍, ധ്യാന്‍ ശ്രീനിവാസന്‍, അല്‍ത്താഫ് സലിം, വര്‍ഷ വിശ്വനാഥ്, ഗൗരി ഗോപന്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി എന്‍.വി. മനോജ് സംവിധാനം ചെയ്യുന്ന ' ഓശാന' എന്ന ചിത്രത്തിലെ രണ്ടാമത്തെ ഒഫീഷ്യല്‍ വീഡിയോ ഗാനം റിലീസായി. വിനായ്ക് ശശികുമാര്‍ എഴുതി മെജോ ജോസഫ് സംഗീതം പകര്‍ന്ന് ഫ്രാങ്കോ സൈമണ്‍, രഞ്ജിനി ജോസ് എന്നിവര്‍ ആലപിച്ച ' അഴകേറും കാതല്‍ പൂവേ,അരികേ നീ പൂക്കും നേരം....'എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

Advertisment

എം.ജെ.എന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മാര്‍ട്ടിന്‍ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബോബന്‍ സാമുവല്‍, സ്മിനു സിജോ, സാബുമോന്‍ അബ്ദുസ്സമദ്, നിഴലുകള്‍ രവി, അഞ്ജയ വി വി, ഷാജി മാവേലിക്കര, സബീറ്റ ജോര്‍ജ്, ചിത്ര നായര്‍, കൃഷ്ണ സജിത്ത്, ശ്രുതി, ലക്ഷ്മി, ആദിത്യന്‍, ജാന്‍വി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

കഥ തിരക്കഥ സംഭാഷണം ജിതിന്‍ ജോസ് എഴുതുന്നു. ബി കെ ഹരിനാരായണന്‍, വിനായക് ശശികുമാര്‍, ജിസ് ജോയി,ഷോബിന്‍ കണ്ണങ്കാട്ട്,സാല്‍വിന്‍ വര്‍ഗീസ് എന്നിവരുടെ വരികള്‍ക്ക് മെജോ ജോസഫ് സംഗീതം പകരുന്നു.

ഓരോ കാലഘട്ടത്തിലും പ്രണയം എങ്ങനെ വ്യത്യാസപ്പെടുന്നു, അത് എത്രത്തോളം ഒരു വ്യക്തിയുടെ വികാരങ്ങളെയും ജീവിതനിലപാടുകളെയും സ്വാധീനിക്കുന്നു എന്നാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

മെല്‍ബിന്‍ കുരിശിങ്കല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ്-സന്ദീപ് നന്ദകുമാര്‍. പ്രോജക്ട് ഡിസൈനര്‍-അനുകുട്ടന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- കമലാക്ഷന്‍ പയ്യന്നൂര്‍, കല-ബനിത്ത് ബത്തേരി, മേക്കപ്പ്-ജിത്തു പയ്യന്നൂര്‍, വസ്ത്രാലങ്കാരം-ദിവ്യ ജോബി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ശ്രീകുമാര്‍ വളംകുളം, സ്റ്റില്‍സ്-സന്തോഷ് പട്ടാമ്പി.

ഒരു വ്യക്തിയുടെ ജീവിതത്തില്‍ പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന വികാരങ്ങളുടെയും ബന്ധങ്ങളുടെയും സങ്കീര്‍ണ്ണതകള്‍ അവതരിപ്പിക്കുന്ന സംഗീതസാന്ദ്രമായ പ്രണയകഥ ദൃശ്യവല്‍ക്കരിക്കുന്ന ' ഓശാന ' നവംബര്‍ ഒന്നിന് പ്രദര്‍ശനത്തിനെത്തും.

Advertisment