കേരള സംസ്ഥാന സാരക്ഷരതാ മിഷന്‍ നടത്തിവരുന്ന 'പച്ചമലയാളം' സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് മലയാളം പള്ളിക്കൂടത്തില്‍ സെന്റര്‍ അനുവദിച്ചു

ഞായറാഴ്ചകളില്‍ തൈക്കാട് ഗവ.മോഡല്‍.എച്ച്.എസ്.എല്‍.പി.സ്‌കൂളിലാണ് മലയാളം പള്ളിക്കൂടം പ്രവര്‍ത്തിക്കുന്നത്. അപേക്ഷകര്‍ക്ക് പതിനേഴു വയസ്സു പൂര്‍ത്തിയായിരിക്കണം.

New Update
dfghjkhgfdghjkgfh

സ്‌കൂള്‍ തലത്തില്‍ മലയാളം പഠിക്കാത്തവര്‍ക്കും അടിസ്ഥാന മലയാളഭാഷാപഠനം ആഗ്രഹിക്കുവര്‍ക്കുമായി കേരള സംസ്ഥാന സാരക്ഷരതാ മിഷന്‍ നടത്തിവരുന്ന 'പച്ചമലയാളം' സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് മലയാളം പള്ളിക്കൂടത്തില്‍ സെന്റര്‍ അനുവദിച്ചു. ഞായറാഴ്ചകളില്‍ തൈക്കാട് ഗവ.മോഡല്‍.എച്ച്.എസ്.എല്‍.പി.സ്‌കൂളിലാണ് മലയാളം പള്ളിക്കൂടം പ്രവര്‍ത്തിക്കുന്നത്. അപേക്ഷകര്‍ക്ക് പതിനേഴു വയസ്സു പൂര്‍ത്തിയായിരിക്കണം.

Advertisment

 ഓൺലൈന്‍ ക്ലാസ്സുകളും അവധി ദിവസങ്ങളില്‍ ഓഫ്‌ലൈന്‍ ക്ലാസാസുകളും ഉണ്ടായിരിക്കും. ആറു മാസം വീതമുള്ള രണ്ട് സെമസ്റ്ററുകളായിട്ടാണ് കോഴ്‌സ് നടത്തുക. അടിസ്ഥാന കോഴ്‌സ് ഫീ 4000 രൂപയും അഡ്വാന്‍സ് കോഴ്‌സ് ഫീ 6000 രൂപയുമാണ്. ഓൺലൈന്‍ അപേക്ഷ അയയ്‌ക്കേണ്ട അവസാന തീയതി 2024 മെയ് 31 നകം malayalampallikoodamtvm@gmail.com എ ഇമെയിലിലേക്ക് ബയോഡാറ്റയും പത്താംക്ലാസ്സ് സര്‍'ിഫിക്കറ്റിന്റെ കോപ്പിയും അയയ്ക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9188863955. സെക്രട്ടറി, മലയാളം പള്ളിക്കൂടം.

മലയാളം പള്ളിക്കൂടത്തില്‍  ആരംഭിക്കുന്ന പുതിയ ബാച്ചിലേക്ക്  പ്രവേശനം ആരംഭിച്ചു. അക്ഷരക്കളരി, ഭാഷാപഠനക്കളരി, സാഹിത്യക്കളരി, എന്നീ ക്ലാസുകളിലേക്ക് അഞ്ചു വയസ്സു മുതല്‍ വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്ക് അപേക്ഷിക്കാം. തൈക്കാട് ഗവ.മോഡല്‍ എച്ച്.എസ്.എല്‍.പി. സ്‌കൂളില്‍ ഞായറാഴ്ചകളില്‍ രാവിലെ 10 മുതല്‍ 1 മണിവരെയാണ് ക്ലാസുകള്‍. 

pachamalayam-course-of-literacy-mission
Advertisment