Advertisment

'പണി' ചിത്രത്തിന്റെ കളക്ഷൻ കണക്കുകള്‍ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ജോജു ജോര്‍ജുവിന്റെ ചിത്രമായ പണിയില്‍ ഇന്ത്യയിലെ മുന്‍നിര ടെക്നീഷ്യന്‍മാരാണ് എന്നതും ശ്രദ്ധയാകര്‍ഷിക്കുന്നു. തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും ചിത്രം എത്തിയിട്ടുണ്ട്.

author-image
മൂവി ഡസ്ക്
New Update
rtyuiooiuytrtyu

ഒരു ആക്ഷൻ ചിത്രമായിട്ടാണ് പണി തിയറ്ററുകളില്‍ എത്തിയത്.മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പണി രണ്ട് ദിവസത്തില്‍ 4.7 കോടിയാണ് ആഗോളതലത്തില്‍ നേടിയിരിക്കുന്നത്.കേരളത്തില്‍ നിന്ന് ചിത്രം 2.42 കോടിയും നേടി.

Advertisment

ചിത്രത്തില്‍ ജോജുവിന്‍റെ നായികയായി അഭിനയ തനറെ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്.  തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ താരം മുമ്പുമെത്തിയിട്ടുണ്ട്. ജോജു ജോജു ആദ്യമായി സംവിധായകനായ ചിത്രം ശ്രദ്ധയാകര്‍ഷിക്കുകയാണ്. ബിഗ് ബോസ് താരങ്ങളാായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, അറുപതോളം പുതിയ താരങ്ങളും ജോജുവിന്റെ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

ജോജു ജോര്‍ജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും എ ഡി സ്റ്റുഡിയോസിന്‍റെയും ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ജോജു ജോര്‍ജുവിന്റെ ചിത്രമായ പണിയില്‍ ഇന്ത്യയിലെ മുന്‍നിര ടെക്നീഷ്യന്‍മാരാണ് എന്നതും ശ്രദ്ധയാകര്‍ഷിക്കുന്നു. തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും ചിത്രം എത്തിയിട്ടുണ്ട്. പണിയെ പ്രശംസിച്ച് സിനിമാ മേഖലയിലെ താരങ്ങളടക്കം എത്തിയിട്ടുണ്ട്.

വിഷ്‍ണു വിജയ്‍യ്ക്കും സന്തോഷ് നാരായണനുമൊപ്പം സംഗീതത്തില്‍ സാം സി എസും പങ്കാളിയായിരിക്കുന്നു. സ്റ്റണ്ട് ദിനേശ് സുബ്ബരായൻ ആണ്. വേണു ഐഎസ്‍സിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരനായ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ, മേക്കപ്പ് റോഷൻ എൻ.ജി, പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ് എന്നിവരാണ്.

Advertisment