ഉന്നത വിജയം നേടുമ്പോഴും പിൻശക്തികളായ രക്ഷിതാക്കളയും ഗുരുക്കളെയും വിസ്മരിക്കരുത്: ചാണ്ടി ഉമ്മൻ എംഎല്‍എ

ഇൻകാസ് ഫുജൈറ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അക്കാഡമിക് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്യുന്ന പരിപാടി ഉത്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകായിരുന്നു ചാണ്ടി ഉമ്മൻ.

New Update
rtyuioiuyt

ഫുജൈറ: എത്ര വലിയ അക്കാഢമിക് വിജയവും പദവികളും നേട്ടങ്ങളും ലഭ്യമായാലും നമുക്ക് പുറമെ അതിനു പിന്നിലെ ത്യാഗവും കഠിനാധ്വാനവും പ്രോൽസാഹനവും മാർഗ്ഗദർശനവും കരുതലുമായി പ്രവർത്തിച്ച മതാപിതാക്കളെയും ഗുരുക്കളെയും ഒരിക്കലും വിസ്മരിച്ചു പോകരുതെന്ന് യുവ എം എൽ എ ചാണ്ടി ഉമ്മൻ പറഞ്ഞു. 

Advertisment

നമ്മുടെ ജീവിതത്തിൽ അവർക്ക് എത്രമാത്രം സ്വധീനമുണ്ടെന്ന് അവരുടെ അസാനിധ്യത്തിൽ മാത്രമെ മനസ്സിലാവുകയുള്ളു. ഞാനിപ്പോൾ അന് അനുഭവത്തിൽ തിരിച്ചറിയുന്ന അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻകാസ് ഫുജൈറ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അക്കാഡമിക് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്യുന്ന പരിപാടി ഉത്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകായിരുന്നു ചാണ്ടി ഉമ്മൻ.

rtyuioiuyt

എസ്സ എസ് എസ് ൽ സിi,പ്ലസ് ടു, സിബിഎസി പത്താം തരം പരീക്ഷകളിൽ ഫുജൈറയിലും സമീപ പ്രദേശങ്ങളിലും നിന്നുമായി 120 ലധികം കട്ടികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. 

ഇൻകാസ് ഫുജൈറ പ്രസിഡണ്ട് ജോജു മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഇൻകാസ് യുഎഇ ജനറൽ സെക്രട്ടറി കെ.സി അബൂബക്കർ സ്വാഗതം ആശംസിച്ചു. ഡോക്ടർ സൗമ്യ സരിൻ വിശിഷ്ട അതിഥിയായിരുന്നു. 

പ്രഥമ ഉമ്മൻചാണ്ടി മാധ്യമ അവാർഡ് അഡ്വ. ചാണ്ടി ഉമ്മനിൽ നിന്ന് ജയ് ഹിന്ദ് ടിവി മിഡിൽ ഈസ്റ്റ്‌ ഹെഡ് എൽവിസ് ചുമ്മാർ ഏറ്റുവാങ്ങി. ബിസിനസ് മേഖലയിൽ പ്രാഗല്ഭ്യം തെളിയിച്ച പ്രമുഖരെയും കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട മുൻപ്രസിഡണ്ട് കെസി അബൂബക്കറിനെയും ചടങ്ങിൽ ആദരിച്ചു. ഒപ്പം വിവിധ സ്കൂളുകളിലെ അദ്ധ്യാപകരെയും ചടങ്ങിൽ ആദരിക്കുക ഉണ്ടായി. 

ഡോക്ടർ സൗമ്യ സരിൻ, ഇൻകാസ് യുഎഇ പ്രസിഡണ്ട് ശ്രീ സുനിൽ അസ്സീസ്, ഡോക്ടർ പുത്തൂർ റഹ്മാൻ, യു.എ.ഇ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ, സഞ്ജു പിള്ള,അശോക് കുമാർ എന്നിവരും പുന്നക്കൽ മുഹമ്മദാലി,ഷാജി കാസ്മി, ബിജോയ് ഇഞ്ചിപ്പറമ്പിൽ, ലെസ്റ്റിൻ ഉണ്ണി, നാസർ പാണ്ടിക്കാട് എന്നിവരും ആശംസകൾ അറിയിച്ചു. 

മികച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സമ്മേളനം വർണ്ണാഭമായ കലാപരിപാടികളോടെ സമാപിച്ചു. ജിതീഷ് നമ്പറോൻ, ഉസ്മാൻ ചൂരക്കോട്, അനീഷ് ആന്റണി, അജീഷ് പാലക്കാട്, അയൂബ് തൃശ്ശൂർ, മോനി ചാക്കോ നാസർ പറമ്പിൽ അനന്തൻ പിള്ള എന്നിവർ നേതൃത്വം നൽകി.

Advertisment