പട്ടാമ്പി ചന്ദ്രൻ മികച്ച നടൻ

ശ്രീദേവ് കപ്പൂർ സംവിധാനം ചെയ്ത 'ഹെൽപ്പർ' എന്ന ഫിലിമിലെ അഭിനയത്തിനാണ് അവാർഡ്. പ്രശാന്തൻ കാക്കശ്ശേരിയുടേതാണ് കഥ.ഓങ്ങല്ലൂർ കടപ്പറമ്പത്ത് കാവ് അമ്പാടി വീട്ടിൽ വാസുവിൻ്റെയും തങ്കമ്മയുടെയും ആറ് മക്കളിൽ ഒരാളാണ്.

New Update
drtyuioiuytrertyu

പട്ടാമ്പി: മഹാരാഷ്ട്രയിലെ ജയസിഗ്പൂരിൽ നടന്ന രാജമുദ്ര ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പട്ടാമ്പി ചന്ദ്രൻ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ശ്രീദേവ് കപ്പൂർ സംവിധാനം ചെയ്ത 'ഹെൽപ്പർ' എന്ന ഫിലിമിലെ അഭിനയത്തിനാണ് അവാർഡ്. പ്രശാന്തൻ കാക്കശ്ശേരിയുടേതാണ് കഥ.ഓങ്ങല്ലൂർ കടപ്പറമ്പത്ത് കാവ് അമ്പാടി വീട്ടിൽ വാസുവിൻ്റെയും തങ്കമ്മയുടെയും ആറ് മക്കളിൽ ഒരാളാണ്.

Advertisment

സ്കൂൾ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയു ചെയ്തിരുന്ന പട്ടാമ്പി ചന്ദ്രൻ,സംസ്ഥാന പോളിടെക്നിക് കലോത്സവത്തിൽ മോണോആക്റ്റിൽ ഒന്നാം സ്‌ഥാനം നേടിയിട്ടുണ്ട്. മഴവിൽ മനോരമ കോമഡി ഫെസ്റ്റിവൽ ആർട്ടിസ്റ്റായിരുന്നു. ഈ തിരക്കിനിടയിൽ,പാപ്പാസ്, ഒരു സിനിമക്കാരൻ, ഓട്ടറിക്ഷ,ജനാല , ജഗള , രാമരാജ്യം,പുലിയാട്ടം, നിഴലാഴം,ശശിയും ശകുന്തളയും എന്നീ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.
പയനം,ആലിയാൻ്റെ റേഡിയോ തുടങ്ങിയ ഷോർട്ട് ഫിലീമുകളിലും വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട്. ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ അംബേദ്‌കർ ഫെലോഷിപ്പ് നേടിയിട്ടുണ്ട്.എറണാകുളം കാക്കനാട് കെ.ബി.പി.എസിലെ ജീവനക്കാരനാണ്.

Pattambi Chandran is the best actor
Advertisment