പി.ജി. ആയുർവേദം, ഹോമിയോപ്പതി പ്രവേശനങ്ങൾക്ക് അപേക്ഷിക്കാൻ അവസരം

2024-ലെ ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റ് (എ.ഐ.എ.പി.ജി.ഇ.ടി.) സ്കോർ/റാങ്ക് അടിസ്ഥാനമാക്കി തയ്യാറാക്കുന്ന റാങ്ക് പട്ടികകൾ, ഓരോ കോഴ്സിലെയും പ്രവേശനത്തിനുവേണ്ട മറ്റു യോഗ്യതാവ്യവസ്ഥകൾ എന്നിവ പരിഗണിച്ചായിരിക്കും പ്രവേശനം.

New Update
er567uikjhgrtyu

കേരളത്തിൽ പ്രവേശനപരീക്ഷാ കമ്മിഷണർ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ആയുർവേദ ഡിഗ്രി/ഡിപ്ലോമ, പോസ്റ്റ് ഗ്രാജ്വേറ്റ് ഹോമിയോപ്പതി ഡിഗ്രി പ്രോഗ്രാമുകളിലെ പ്രവേശനങ്ങൾക്ക് www.cee.kerala.gov.in വഴി സെപ്റ്റംബർ 24-ന് ഉച്ചയ്‌ക്ക്‌ 12 വരെ അപേക്ഷിക്കാം.2024-ലെ ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റ് (എ.ഐ.എ.പി.ജി.ഇ.ടി.) സ്കോർ/റാങ്ക് അടിസ്ഥാനമാക്കി തയ്യാറാക്കുന്ന റാങ്ക് പട്ടികകൾ, ഓരോ കോഴ്സിലെയും പ്രവേശനത്തിനുവേണ്ട മറ്റു യോഗ്യതാവ്യവസ്ഥകൾ എന്നിവ പരിഗണിച്ചായിരിക്കും പ്രവേശനം.

Advertisment

മെമ്മോപ്രകാരം അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാൻ 24-ന് രാത്രി എട്ടുമുതൽ 25-ന് ഉച്ചയ്‌ക്ക്‌ 12 വരെ അവസരമുണ്ടാകും.പ്രൊവിഷണൽ റാങ്ക് പട്ടികകൾ, കാറ്റഗറി പട്ടികകൾ, 24-നും അന്തിമ റാങ്ക് പട്ടികകൾ, കാറ്റഗറി പട്ടികകൾ, 25-നും പ്രസിദ്ധപ്പെടുത്തും.അപേക്ഷ നൽകിയശേഷം പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള ഓപ്ഷൻ രജിസ്ട്രേഷൻ നടത്താൻ 26 വൈകീട്ട് മൂന്നുവരെ www.cee.kerala.gov.in ൽ സൗകര്യമുണ്ടാകും.

ആദ്യഘട്ട പ്രൊവിഷണൽ അലോട്മെൻറ്‌ 27-നും ആദ്യഘട്ട അന്തിമ അലോട്മെൻറ്‌ 28-നും പ്രഖ്യാപിക്കും.അലോട്മെൻറ്‌ ലഭിക്കുന്നവർ 29-നും ഒക്ടോബർ 1 വൈകീട്ട് നാലിനും ഇടയ്ക്ക് സ്ഥാപനത്തിൽ പ്രവേശനം നേടണം.ബന്ധപ്പെട്ട വിജ്ഞാപനങ്ങൾ, പ്രോസ്പെക്ടസ് എന്നിവ വെബ്സൈറ്റിൽ ലഭിക്കും

Advertisment