ഫാർമസി ഡിപ്ലോമക്കാർക്കുള്ള എക്സിറ്റ് എക്സാമിനേഷൻ മാറ്റിവെച്ചു

ഡിപ്ലോമ ഇൻ ഫാർമസി എക്സിറ്റ് എക്സാമിനേഷൻ (ഡി.പി.ഇ.ഇ.) റെഗുലേഷൻസ് 2022 പ്രകാരമുള്ള ആദ്യ എക്സിറ്റ് പരീക്ഷയാണ് ഒക്ടോബറിൽ നടത്താൻ തീരുമാനിച്ചിരുന്നത്.

New Update
tyuilkjhgtyuiop[

നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻ.ബി.ഇ.എം.എസ്.) 2024 ഒക്ടോബറിൽ നടത്താൻ വിജ്ഞാപനംചെയ്ത ഡിപ്ലോമ ഇൻ ഫാർമസി എക്സിറ്റ് എക്സാമിനേഷൻ (ഡി.പി.ഇ.ഇ.), ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ തീരുമാനപ്രകാരം മാറ്റിവെച്ചു. ഡിപ്ലോമ ഇൻ ഫാർമസി എക്സിറ്റ് എക്സാമിനേഷൻ (ഡി.പി.ഇ.ഇ.) റെഗുലേഷൻസ് 2022 പ്രകാരമുള്ള ആദ്യ എക്സിറ്റ് പരീക്ഷയാണ് ഒക്ടോബറിൽ നടത്താൻ തീരുമാനിച്ചിരുന്നത്.

Advertisment

റെഗുലേഷൻസ് നിലവിൽ വന്നതോടുകൂടി, അംഗീകൃത ഡിപ്ലോമ ഇൻ ഫാർമസി കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയവർ, ഡി.പി.ഇ.ഇ.യിൽ യോഗ്യത നേടിയാൽമാത്രമേ ഫാർമസിസ്റ്റായുള്ള രജിസ്‌ട്രേഷന് അർഹത ലഭിക്കൂ. എന്നാൽ, ഇതിനകം സംസ്ഥാനങ്ങളിലെ രജിസ്റ്റർ ഓഫ് ഫാർമസിസ്റ്റ് പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഡി.പി.ഇ.ഇ. ബാധകമല്ല. പരീക്ഷയുടെ പുതിയ സമയക്രമം, സ്കീമിൽ മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് തുടങ്ങിയവ യഥാസമയം അപേക്ഷകരെ അറിയിക്കും. സംശയദൂരീകരണം natboard.edu.in-ലെ ബന്ധപ്പെട്ട അറിയിപ്പിൽ നൽകിയിട്ടുള്ള കമ്യൂണിക്കേഷൻ വെബ് പോർട്ടർ ലിങ്ക് വഴി നടത്താം.

Advertisment