New Update
/sathyam/media/media_files/KVnldaX1JLoSM4fXiHAy.jpeg)
ചെറുതുരുത്തി: കേരള കലാമണ്ഡലത്തിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 10-ാം ക്ലാസ് വിജയിച്ച, 2024 ജൂൺ ഒന്നിന് 20 വയസ്സ് കവിയാത്ത വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പട്ടികജാതി/വർഗ വിഭാഗ വിദ്യാർഥികൾക്ക് രണ്ടു വർഷം ഇളവു ലഭിക്കും.
Advertisment
അപേക്ഷയും വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും കലാമണ്ഡലം വെബ്‌സൈറ്റിൽനിന്ന്www.kalamandalam.ac.inഡൗൺലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ മേയ് 25 വരെ സ്വീകരിക്കും. പൂരിപ്പിച്ച അപേക്ഷകൾ നിശ്ചിത തീയതിക്കകം രജിസ്ട്രാറുടെ പേരിൽ തപാലിൽ അയക്കണം. അപേക്ഷകർക്ക് അഭിമുഖപരീക്ഷ ഉണ്ടായിരിക്കും.