Advertisment

പ്ലസ് വൺ പ്രവേശനം; അലോട്‌മെന്റ് ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും അവസരം

ഒഴിവുള്ള സീറ്റിന്റെ വിവരം ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ്സൈറ്റിലുണ്ട്. ഇതു പരിശോധിച്ചുവേണം ഓപ്ഷൻ നൽകാൻ. വ്യാഴാഴ്ച വൈകുന്നേരം നാലുവരെ അപേക്ഷിക്കാൻ അവസരം. 

New Update
we456uijhre5678io

ഹരിപ്പാട്: പ്ലസ് വൺ പ്രവേശനത്തിന്റെ അവസാനഘട്ടമായി വെള്ളിയാഴ്ച തത്സമയപ്രവേശനം നടത്തുന്നു. അലോട്‌മെന്റ് ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും അവസരമുണ്ട്. ഒഴിവുള്ള സീറ്റിന്റെ വിവരം ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ്സൈറ്റിലുണ്ട്. ഇതു പരിശോധിച്ചുവേണം ഓപ്ഷൻ നൽകാൻ. വ്യാഴാഴ്ച വൈകുന്നേരം നാലുവരെ അപേക്ഷിക്കാൻ അവസരം. 

Advertisment

ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം ലഭിച്ചവർക്ക് അപേക്ഷിക്കാനാകില്ല. അലോട്‌മെന്റ് ലഭിക്കാത്തവർ കാൻഡിഡേറ്റ് ലോഗിനിലെ 'അപ്ലൈ ഫോർ വേക്കന്റ് സീറ്റ്‌സ്' എന്ന ലിങ്കിലൂടെയാണ് ഓപ്ഷൻ നൽകേണ്ടത്. പുതിയ അപേക്ഷകർ മൊബൈൽ ഫോൺ നമ്പർ നൽകി കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിച്ചാണ് അപേക്ഷിക്കേണ്ടത്.റാങ്ക് പട്ടിക വെള്ളിയാഴ്ച രാവിലെ ഹയർസെക്കൻഡറി വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

യോഗ്യത, സ്വഭാവ സർട്ടിഫിക്കറ്റുകൾ, ടി.സി., ബോണസ് പോയിന്റ് സംബന്ധിച്ച രേഖകൾ എന്നിവയും ഫീസുമായി രാവിലെ 10-നും ഉച്ചയ്ക്ക് 12-നും ഇടയിൽ ഹാജരാകണം. മെറിറ്റിൽ പ്രവേശനം ലഭിച്ചവരിൽ ജില്ല, ജില്ലാന്തര, സ്കൂൾ/കോമ്പിനേഷൻ മാറ്റത്തിന് അനുമതി ലഭിച്ചവർ വ്യാഴാഴ്ച വൈകുന്നേരം നാലിനു മുൻപ് ബന്ധപ്പെട്ട സ്കൂളിൽ ചേരണം. സ്കൂളും കോമ്പിനേഷനും മാറി അലോട്‌മെന്റ് ലഭിച്ചർ നിർബന്ധമായും ഇതനുസരിച്ച് പ്രവേശനം നേടണം.

Advertisment