Advertisment

പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രവാസി മന്ത്രാലയം രൂപീകരിക്കണം - പ്രവാസി വെൽഫെയർ ഫോറം

കേരളത്തിന് വലിയ സംഭാവനകൾ നൽകിയ പ്രവാസികൾക്ക്, അവർ ഏത് രാജ്യത്ത് ജീവിക്കുന്നവരാണെങ്കിലും വോട്ടവകാശം ഉറപ്പുവരുത്താൻ ആവശ്യമായ നിയമനിർമാണം നടത്താൻ സർക്കാറുകൾ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

author-image
ഗള്‍ഫ് ഡസ്ക്
New Update
rtyujhgfrtyuioiuyt

രാജ്യത്തിന്റെ വികസനത്തിൽ വലിയ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രവാസി മന്ത്രാലയം രൂപീകരിക്കണമെന്ന് പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡണ്ട് അസ്്ലം ചെറുവാടി ആവശ്യപ്പെട്ടു. കേരളത്തിൽ ഒരു പ്രവാസി മന്ത്രാലയം സ്ഥാപിച്ചുകൊണ്ട് കേരള സർക്കാർ ഇതിന് മാതൃക കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment

കേരളത്തിന് വലിയ സംഭാവനകൾ നൽകിയ പ്രവാസികൾക്ക്, അവർ ഏത് രാജ്യത്ത് ജീവിക്കുന്നവരാണെങ്കിലും വോട്ടവകാശം ഉറപ്പുവരുത്താൻ ആവശ്യമായ നിയമനിർമാണം നടത്താൻ സർക്കാറുകൾ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസി പ്രശ്‌നങ്ങൾ പരിഹാരമെന്ത്? എന്ന ശീർഷകത്തിൽ പ്രവാസി വെൽഫെയർ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചർച്ചാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടി.എച്ച് കുഞ്ഞാലി ഹാജി (ജില്ലാ പസിഡണ്ട്, പ്രവാസി ലീഗ്), വി.കെ. അബ്ദുൽ റഊഫ് (ജില്ലാ സെക്രട്ടറി, കേരള പ്രവാസി സംഘം), പി.കെ. കുഞ്ഞുഹാജി (ജില്ലാ പ്രസിഡണ്ട്, കേരള പ്രദേശ് പ്രവാസി കോൺഗ്രസ്), നാസർ ഡെബോണ (ജില്ലാ സെക്രട്ടറി, പ്രവാസി ഫെഡറേഷൻ), ഷാഹിർ മൊറയൂർ (ചെയർമാൻ,പിസിഎഫ് ജില്ലാ വെൽഫെയർ ബോർഡ്), ഉമ്മർ കോയ എം (പ്രവാസി എഴുത്തുകാരൻ), ഉസ്മാൻ ഇരുമ്പുഴി (പ്രവാസി ആർട്ടിസ്റ്റ്) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

അംശാദായം വർധിപ്പിക്കാതെത്തന്നെ പ്രവാസി ക്ഷേമ പെൻഷൻ 5000 രൂപ ആയി വർധിപ്പിക്കണം, സീസണുകളിൽ വിമാനക്കമ്പനികൾ നടത്തുന്ന ടിക്കറ്റ് കൊള്ള അവസാനിക്കാൻ നടപടികളെടുക്കണം എന്നീ ആവശ്യങ്ങളും സംഗമത്തിൽ ഉന്നയിക്കപ്പെട്ടു.

വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് സമാപന പ്രഭാഷണം നടത്തി. പ്രവാസി വെൽഫെയർ ഫോറം ജില്ലാ സെക്രട്ടറി എ.കെ. സൈദലവി സ്വാഗതവും ജില്ലാ ട്രഷറർ മുഹമ്മദലി മങ്കട നന്ദിയും പറഞ്ഞു.

പ്രവാസി വെൽഫെയർ ഫോറം ജില്ലാ പ്രസിഡണ്ട് ഹസനുൽ ബന്ന അധ്യക്ഷനായിരുന്നു.പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന സെക്രട്ടറി ജാബിർ വടക്കാങ്ങര പ്രമേയാവതരണം നടത്തി.  

Advertisment