Advertisment

എൻ.സി.ഇ.ആർ.ടിയിൽ 98 പ്രോജക്ട് സ്റ്റാഫിന്റെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

98 ഒഴിവുണ്ട്. വ്യത്യസ്ത വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 2025 മാര്‍ച്ച് 31 വരെയാണ് നിയമനകാലാവധി. വാക് ഇന്‍ ഇന്റര്‍വ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.

New Update
45678907654324567

നാഷണല്‍ കൗണ്‍സില്‍ ഓഫ് എജുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങിലും (എന്‍.സി.ഇ.ആര്‍.ടി.) സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷണല്‍ ടെക്‌നോളജിയിലും (സി.ഐ.ഇ.ടി) പ്രോജക്ട് സ്റ്റാഫിന്റെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 98 ഒഴിവുണ്ട്. വ്യത്യസ്ത വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 2025 മാര്‍ച്ച് 31 വരെയാണ് നിയമനകാലാവധി. വാക് ഇന്‍ ഇന്റര്‍വ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.

Advertisment

ജൂനിയര്‍ പ്രോജക്ട് ഫെലോ: ഒഴിവ്-13. സ്‌റ്റൈപെന്‍ഡ്: നെറ്റ്/പിഎച്ച്.ഡി. യോഗ്യതയുള്ളവര്‍ക്ക് 31,000 രൂപ. മറ്റുള്ളവര്‍ക്ക് 29,000 രൂപ. യോഗ്യത: 55 ശതമാനം മാര്‍ക്കോടെ സോഷ്യല്‍ സയന്‍സ്/മാത്തമാറ്റിക്‌സ്/മാത്തമാറ്റിക്‌സ് എജുക്കേഷന്‍/ബോട്ടണി/സുവോളജി/ലൈഫ് സയന്‍സ്/ബയോളജിക്കല്‍ സയന്‍സ്/ബയോടെക്നോളജി/കെമിസ്ട്രി/ഫിസിക്‌സ് വിഷയത്തില്‍ ബിരുദാനന്തരബിരുദം (എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതിയാവും). പ്രായം-40 കവിയരുത്.

ജൂനിയര്‍ പ്രോജക്ട് ഫെലോ: ഒഴിവ്-10. സ്‌റ്റൈപെന്‍ഡ്: നെറ്റ്/പിഎച്ച്.ഡി. യോഗ്യതയുള്ളവര്‍ക്ക് 31,000 രൂപ. മറ്റുള്ളവര്‍ക്ക് 29,000 രൂപ. യോഗ്യത: 55 ശതമാനം മാര്‍ക്കോടെ ഹിന്ദി/ഇംഗ്ലീഷ്/ഉറുദു/സോഷ്യല്‍ സയന്‍സ്/എജുക്കേഷന്‍/ജേണലിസം/ലിംഗ്വിസ്റ്റിക്‌സ്/മാസ് കമ്യൂണിക്കേഷന്‍/ഏര്‍ലി ചൈല്‍ഡ്ഹുഡ് എജുക്കേഷന്‍ വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം പ്രായം: 40 കവിയരുത്.

സീനിയര്‍ റിസര്‍ച്ച് ഫെലോ: ഒഴിവ്-4. സ്‌റ്റൈപെന്‍ഡ്: 35,000 രൂപ. യോഗ്യത-55 ശതമാനം മാര്‍ക്കോടെ എജുക്കേഷന്‍/ചൈല്‍ഡ് ഡെവലപ്മെന്റ്/ഇംഗ്ലീഷ്/സോഷ്യല്‍ സയന്‍സ് വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം (എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതിയാവും). പ്രായം:45 കവിയരുത്.

അക്കാദമിക് കണ്‍സള്‍ട്ടന്റ്: ഒഴിവ്-15. സ്‌റ്റൈപെന്‍ഡ്: 60,000 രൂപ. യോഗ്യത- 55 ശതമാനം മാര്‍ക്കോടെ ഇംഗ്ലീഷ്/മാത്തമാറ്റിക്‌സ്/സോഷ്യല്‍ സയന്‍സ്/കംപ്യൂട്ടര്‍ സയന്‍സ് വിഷയത്തിലുള്ള ബിരുദാനന്തര ബിരുദവും, നെറ്റ് യോഗ്യതയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 45 കവിയരുത്.

ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ്: ഒഴിവ്-10. സ്‌റ്റൈപെന്‍ഡ്: 60,000 രൂപ. യോഗ്യത: 55 ശതമാനം മാര്‍ക്കോടെ കംപ്യൂട്ടര്‍ സയന്‍സ്/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഐ.ടി./കംപ്യൂട്ടര്‍ എന്‍ജിനീയറിങ് വിഷയത്തിലുള്ള ബിരുദാനന്തര ബിരുദവും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 45 കവിയരുത്.

സീനിയര്‍ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ്: ഒഴിവ്-6. സ്‌റ്റൈപെന്‍ഡ്:75,000 രൂപ. യോഗ്യത- 55 ശതമാനം മാര്‍ക്കോടെ കംപ്യൂട്ടര്‍ സയന്‍സ്/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഐ.ടി./കംപ്യൂട്ടര്‍ എന്‍ജിനീയറിങ് വിഷയത്തിലുള്ള ബിരുദാനന്തര ബിരുദവും അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 45 കവിയരുത്.

മറ്റ് തസ്തികകളും ഒഴിവും:

സീനിയര്‍ കണ്‍സള്‍ട്ടന്റ് (അക്കാദമിക്)-6, സോഷ്യല്‍ മീഡിയ മാനേജര്‍-2, സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍-1, എ.ഐ. എക്‌സ്പേര്‍ട്ട്/സീനിയര്‍ കണ്‍സള്‍ട്ടന്റ്-2, സീനിയര്‍ പ്രോഗ്രാമര്‍/സീനിയര്‍ കണ്‍സള്‍ട്ടന്റ്-1, ഡേറ്റാ അഡ്മിനിസ്ട്രേറ്റര്‍/കണ്‍സള്‍ട്ടന്റ്-1, മൊബൈല്‍ ആപ്പ് ഡെവലപ്മെന്റ്-2, ജൂനിയര്‍ പ്രോഗ്രാമര്‍-2, സിസ്റ്റം അനലിസ്റ്റ്/ഡേറ്റാ അനലിസ്റ്റ്-1, കണ്ടന്റ് ഡെവലപ്പര്‍-2, ത്രീഡി ഗ്രാഫിക് ആനിമേറ്റര്‍-8, സീനിയര്‍ റിസര്‍ച്ച് അസോസിയേറ്റ്-2, സീനിയര്‍ പ്രോജക്ട് അസോസിയേറ്റ് (ടെക്നിക്കല്‍)-1, സീനിയര്‍ പ്രോജക്ട് ഫെലോ-8, കോപ്പി എഡിറ്റര്‍-1. വാക്-ഇന്‍-ഇന്റര്‍വ്യൂ: ജൂണ്‍ 6 മുതല്‍ 26 വരെ വിവിധ തീയതികളിലായി നടക്കും. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.ncert.nic.in

project-staff-vaccancies-in-ncert
Advertisment