ഗള്‍ഫ് ഡസ്ക്
Updated On
New Update
/sathyam/media/media_files/NMHTNt8cM1OyKNyP50QL.jpeg)
ദോഹ: സൗദി അറേബ്യയിൽ നിന്നു ഹ്യസ്വ സന്ദർശനത്തിന് ഖത്തറിൽ എത്തിയ ഇരുപത്തിയൊന്നാമത് പ്രവാസി ഭാരതീയ കേരള പുരസ്കാരം (കർമശ്രേഷ്ഠ) നേടിയ ആർ.കെ.ഗഫൂർനെ ഖത്തറിലെ കൊയിലാണ്ടി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രവാസികളുടെ കൂട്ടായ്മയായ "ഒരുമ എടക്കുളം" ഖത്തർ ആദരിച്ചു.
യോഗത്തിൽ പ്രസിഡന്റ് സാജിദ് ബക്കർ അധ്യക്ഷത നിർവഹിച്ചു.
Advertisment
/sathyam/media/media_files/dltivJxtpzi3bEGXYt4j.jpeg)
മുഖ്യ രക്ഷാധികാരി സക്കീർ ടി.വി, അഡ്വൈസറി ബോർഡ് ചെയർമാൻ മുസ്തഫ എം.വി എന്നിവർ പ്രസംഗിച്ചു. എക്സിക്യൂട്ടീവ് മെമ്പർമാരായ അസ്ലം,മോഹനൻ, ഷൗക്കത്ത്, ഷമീർ,നാസിക്,നൗഷാദ്,മുസൈന അമ്നാഷ് ആശംസ അർപ്പിച്ചു.ഒരുമയുടെ സ്നേഹാദരമായ മൊമെന്റോ സ്വീകരിച്ച ശേഷം മുഖ്യാതിഥി ആർ.കെ.ഗഫൂർ പ്രഭാഷണം നടത്തി.ജനറൽ സെക്രട്ടറി ഷബാദ് എം.പി സ്വാഗതവും ട്രഷറർ മൻസൂർ അലി നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us