രജനികാന്തിന്റെ 'കൂലി' ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ഗാന രചന കമല്‍ഹാൻ നിര്‍വഹിച്ച സംഗീത ആല്‍ബം ഇനിമേലില്‍ ഒരു നടനായി സംവിധായകൻ ലോകേഷ് കനകരാജ് എത്തിയിരുന്നു. സംഗീതം ശ്രുതി ഹാസൻ നിര്‍വഹിച്ചു. നടനായി ലോകേഷ് കനകരാജെത്തിയ ഇനിമേലിന്റെ സംവിധാനം ദ്വാരകേഷ് പ്രഭാകറാണ്.

author-image
മൂവി ഡസ്ക്
New Update
tyuioiuytretyui

തമിഴകത്ത് മാത്രമല്ല രാജ്യത്തൊട്ടാകെ ആരാധകരുള്ള സംവിധായകനാണ് ലോകേഷ് കനകരാജ് എന്നതിനാല്‍ രജനികാന്ത് ചിത്രത്തില്‍ വലിയ പ്രതീക്ഷകളാണ്.  കൂലിയുടെ പുതിയ അപ്‍ഡേറ്റ് വന്നിരിക്കുകയാണ്. മിക്കവാറും ജൂലൈ ഒന്നിന് ചിത്രീകരണം തുടങ്ങും എന്നാണ് റിപ്പോര്‍ട്ട്.

Advertisment

ഗാന രചന കമല്‍ഹാൻ നിര്‍വഹിച്ച സംഗീത ആല്‍ബം ഇനിമേലില്‍ ഒരു നടനായി സംവിധായകൻ ലോകേഷ് കനകരാജ് എത്തിയിരുന്നു. സംഗീതം ശ്രുതി ഹാസൻ നിര്‍വഹിച്ചു. നടനായി ലോകേഷ് കനകരാജെത്തിയ ഇനിമേലിന്റെ സംവിധാനം ദ്വാരകേഷ് പ്രഭാകറാണ്. ഛായാഗ്രാഹണം ഭുവൻ ഗൗഡയുമാണ് നിര്‍വഹിച്ചത്. പ്രൊഡക്ഷൻ ഡിസൈൻ ശ്രീറാം അയ്യങ്കാറാണ്.

സംവിധായകൻ ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. സംവിധായകൻ ലോകേഷ് കനകരാജിന്റെ ഒരു ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷിച്ചതിനും അപ്പുറമുള്ള ഒരു വിജയമാണ് നേടാനായത് എന്നായിരുന്നു ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് . തമിഴകത്ത് ഇൻഡസ്‍ട്രി ഹിറ്റാകാനും വിജയ് ചിത്രം ലിയോയ്‍ക്ക് സാധിച്ചു. ദളപതി വിജയ്‍യുടെ ലിയോയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും നേരത്തെ ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു.

വിജയ്‍യുടെ ലിയോ ആഗോളതലത്തില്‍ 620 കോടി രൂപയിലധികം നേടിയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ലിയോയ്‍ക്കുണ്ടായിരുന്നതിനാല്‍ ആരാധകര്‍ കാത്തിരുന്നിരുന്നതായിരുന്നു. സത്യ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ്‍യുടെ നായികയായി തൃഷ എത്തിയത്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, സാൻഡി മാസ്റ്റര്‍, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി മായാദേവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, തുടങ്ങിയ താരങ്ങളും വേഷമിടുന്നു.

rajinikanth-lokesh-kanagarajs-coolie-film-update
Advertisment