ജിടി 7 പ്രോ അടക്കം രണ്ട് സ്മാർട്ട്ഫോണുകള്‍ റിയല്‍മീ പുറത്തിറക്കാനൊരുങ്ങുന്നു. 6,500 എംഎഎച്ചിന്‍റെ വലിയ ബാറ്ററിയായിരിക്കും റിയല്‍മീ ജിടി 7 പ്രോയെ ഏറ്റവും വേറിട്ടതാക്കി മാറ്റാന്‍ പോകുന്നത്. 120 വാട്ട്സ് ചാർജറും വരുമ്പോള്‍ ദിവസം മുഴുവന്‍ ഉപയോഗിക്കാനുള്ള ഫോണായി റിയല്‍മീ ജിടി 7 പ്രോ മാറും. പെർഫോമന്‍സിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സബ്-ഫ്ലാഗ്ഷിപ്പ് ഫോണായ റിയല്‍മീ നിയോ 7 ഡിസംബറിലാണ് ചൈനയില്‍ പുറത്തിറങ്ങുന്നത്.
ഡിജിറ്റല്‍ ചാറ്റ് സ്റ്റേഷന്‍ എന്ന ടിപ്സ്റ്റർ റിയല്‍മീ ജിടി 7 പ്രോയുടെ ബാറ്ററി കപ്പാസിറ്റിയെ കുറിച്ച് വിവരങ്ങള്‍ പുറത്തുവിട്ടു. ഫോട്ടോഗ്രാഫിക്കും വീഡിയോഗ്രാഫിക്കും പ്രാധാന്യം നല്‍ക്കൊണ്ടുള്ള ഹൈ എന്‍ഡ് ഫീച്ചറുകള്‍ ഫോണിലുണ്ടാകും. 6,500 എംഎഎച്ച് ബാറ്ററിയും 120 വാട്ട്സ് ചാർജറുമാണ് ഫോണില്‍ വരിക. റിയല്‍മീയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററായായിരിക്കുമിത്. സാംസങിന്‍റെ കസ്റ്റം ഡിസ്പ്ലെയാണ് ഫോണിനുണ്ടാവുക.
ഐ പ്രൊട്ടക്ഷന്‍ ഫീച്ചർ ഐഫോണ്‍ 16 പ്രോ മാക്സിനെ വെല്ലും തരത്തിലായിരിക്കും ഇത് എന്ന് അഭ്യൂഹങ്ങളുണ്ട്. 1.5കെ റെസലൂഷനിലുള്ള മൈക്രോ ക്വാഡ് കർവ്ഡ് ഡിസൈനും സ്ക്രീന്‍ ഫിംഗർ പ്രിന്‍റും ഡിസ്പെയിലുണ്ടാകും. സ്നാപ്‍ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്സെറ്റില്‍ ഒരുങ്ങുന്ന റിയല്‍മീ ജിടി 7 പ്രോയില്‍ 32 എംപി മുന്‍ക്യാമറ, 50 എംപി പ്രൈമറി ലെന്‍സ്, 8 എംപി അള്‍ട്രാ വൈഡ് ലെന്‍സ്, 50 എംപി 3എക്സ് പെരിസ്കോപ് ലെന്‍സ് എന്നിവ ഉണ്ടായിരിക്കും.